വെളളിത്തിരയിൽ വീണ്ടും രഞ്ജിത് ശങ്കർ-ജയസൂര്യ കൂട്ടുകെട്ട്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു..സു..സുധീ വാത്മീകം, പ്രേതം പുണ്യാളന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നീ ചിത്രങ്ങൾക്കുശേഷം വീണ്ടും ഇരുവരും ഒന്നിക്കുകയാണ്. ഞാൻ മേരിക്കുട്ടി എന്നാണ് പുതിയ ചിത്രത്തിന്റ പേര്.

ചിത്രത്തിന്റെ പോസ്റ്റർ ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടാണ് രഞ്ജിത് ശങ്കർ പുതിയ ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. പോസ്റ്റർ കൗതുകമുണർത്തുന്നതാണ്. സാനിറ്ററി പാഡിനകത്ത് ആണ് ഞാൻ മേരിക്കുട്ടി എന്നെഴുതിയിരിക്കുന്നത്. “ഞങ്ങള്‍ വീണ്ടുമെത്തുന്നു.. കുറച്ചു പ്രത്യേകതയുള്ള ഒരു മേരിക്കുട്ടിയുടെ കഥയുമായി…??????’ ഞാന്‍ മേരിക്കുട്ടി’ ഇതായിരുന്നു പോസ്റ്ററിനൊപ്പം രഞ്ജിത് എഴുതിയത്. ഡ്രീംസ് ആന്‍ഡ് ബിയോണ്ടിന്റെ ബാനറില്‍ പുണ്യാളന്‍ സിനിമാസ് റിലീസാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്.

ചിത്രത്തിന്റെ നായികയെക്കുറിച്ചു മറ്റു താരങ്ങളെക്കുറിച്ചോ ഉളള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ