scorecardresearch

Latest News

രഞ്ജിത്ത്-മോഹന്‍ലാല്‍ ചിത്രം ‘ഡ്രാമ’

ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്.

drama

മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്ററെത്തി. ഡ്രാമ എന്നാണ് ചിത്രത്തിനു പേരിട്ടിരിക്കുന്നത്. ലോഹത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. പുത്തന്‍ പണത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രംകൂടിയാണ് ഡ്രാമ.

മോഹന്‍ലാലിനെ കൂടാതെ സുരേഷ് കൃഷ്‌ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

‘ബിലാത്തികഥ’ എന്ന ചിത്രം രഞ്ജിത്ത് യുകെയില്‍ വച്ച് ഷൂട്ട് ചെയ്യുമെന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. പൂര്‍ണമായും ലണ്ടനില്‍ ചിത്രീകരിക്കാന്‍ ഉദ്ദേശിച്ച ‘ബിലാത്തികഥ’യുടെ തിരക്കഥയും സംഭാഷണവും സേതുവാണ്. ലില്ലിപാഡ് മോഷന്‍ പിക്ചേഴ്സ് യുകെ ലിമിറ്റഡ്, വര്‍ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന സിനിമ ചിത്രീകരിക്കും എന്നായിരുന്നു നേരത്തെ വന്ന വിവരം. ഉണ്ണി ആറിന്റെ ‘ലീലയ്‌ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത്ത് സംവിധാനം ചെയ്യുമെന്ന് പ്രഖ്യാപിച്ച സിനിമയായിരുന്നു ബിലാത്തികഥ.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranjith mohanlal new movie drama