രഞ്ജിത്തിന്റെ ‘ബിലാത്തി കഥ’യില്‍ മോഹന്‍ലാല്‍

പൂര്‍ണമായും ലണ്ടനിലാണ് സിനിമ ചിത്രീകരിക്കുന്നത്.

മലയാളത്തിലെ എക്കാലത്തേയും ഹിറ്റ് കൂട്ടുകെട്ടായ മോഹന്‍ലാല്‍-രഞ്ജിത് ടീം വീണ്ടും ഒന്നിക്കുന്നു. ‘ബിലാത്തി കഥ’ എന്ന ചിത്രത്തിലൂടെയാണ് ഇരുവരും ഒരിക്കല്‍ കൂടി കൈ കോര്‍ക്കുന്നത്. പൂര്‍ണമായും ലണ്ടനിലാണ് സിനിമ ചിത്രീകരിക്കുന്നത്.

മണിയന്‍ പിള്ളരാജുവിന്റെ മകന്‍ നിരഞ്ജ് മണിയന്‍ പിള്ള, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, അനു സിതാര, കനിഹ, ജൂവല്‍ മേരി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More: ‘ബിലാത്തിക്കഥ’ പറയാന്‍ ലൊക്കേഷന്‍ തേടി രഞ്ജിത് ലണ്ടനില്‍

ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ് യു.കെ ലിമിറ്റഡ്, വര്‍ണ്ണചിത്ര ബിഗ് സ്‌ക്രീന്‍ എന്നിവയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്ന ബിലാത്തി കഥയുടെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത് സേതുവാണ്. ബി.കെ ഹരിനാരായണന്റെ വരികള്‍ക്ക് വിനു തോമസ് സംഗീതം നിര്‍വ്വഹിക്കുന്നു. ഛാായഗ്രഹണം പ്രശാന്ത് രവീന്ദ്രനാണ്. മാര്‍ച്ച് ഒന്നിന് ചിത്രീകരണം ആരംഭിക്കും.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രത്തിനു ശേഷം രഞ്ജിത്ത് വീണ്ടും മറ്റൊരു ചിത്രത്തിനായി കടല്‍ കടക്കുകയാണ് ബിലാത്തി കഥയിലൂടെ. ഇംഗ്ലണ്ടിന് മലയാളത്തില്‍ പറയുന്ന പേരാണ് ബിലാത്തി. ഉണ്ണി ആര്‍ എഴുതിയ ലീലയ്ക്കു ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ranjith mohanlal new movie bilathi kadha

Next Story
‘എന്റെ കഥ’യല്ല, മാധവിക്കുട്ടിയുടെ ജീവിതമാണ് ‘ആമി’: കമല്‍Manju Warrier, Kamal
The moderation of comments is automated and not cleared manually by malayalam.indianexpress.com