മലയാളം കാണാന്‍ കാത്തിരിക്കുന്ന രഞ്ജിത് – മോഹന്‍ലാല്‍ കൂട്ടുകെട്ടിലെ ചിത്രം ‘ഡ്രാമ’യുടെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു. മോഹന്‍ലാല്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ ആരാധകരുമായി പങ്കു വച്ചത്.  കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ‘ഡ്രാമ’റിലീസ് ചെയ്യും.

 

‘ലോഹ’ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രമാണിത്. ‘പുത്തന്‍ പണ’ത്തിനു ശേഷം രഞ്ജിത് തന്നെ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ഡ്രാമ’. ലണ്ടനില്‍ ചിത്രീകരിച്ചിട്ടുള്ള ‘ഡ്രാമ’യില്‍ ആശാ ശരത് ആണ് നായിക. ഇവരെ കൂടാതെ സുരേഷ് കൃഷ്‌ണ, മുരളി മേനോന്‍, സുബി സുരേഷ് എന്നിവരും ഈ ചിത്രത്തില്‍ ഉണ്ടാകും. മറ്റുള്ള പ്രധാന കഥാപാത്രങ്ങള്‍ ആരൊക്കെയാണെന്നുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. മലയാള സിനിമയ്‌ക്ക് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിന്റെ പുതിയ ചിത്രത്തിനെ വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

Read More: കായംകുളം കൊച്ചുണ്ണി, ഒടിയന്‍, ഡ്രാമ: ഹാട്രിക് അടിക്കുമോ ലാലേട്ടന്‍?

ഇതിനോടകം റിലീസ് ചെയ്തു കഴിഞ്ഞ ചിത്രത്തിന്റെ ടീസറിന് ലാല്‍ ആരാധകരില്‍ നിന്നും നല്ല പ്രതികരണങ്ങളാണ് ലഭിക്കുന്നത്.  ഓടിവന്ന് കാറിലേക്ക് മറിയുന്ന സൂപ്പര്‍സ്റ്റാറിനെയാണ് ടീസറില്‍ കാണുന്നത്.

 

Read More: മോഹന്‍ലാല്‍-രഞ്ജിത് ചിത്രം ‘ഡ്രാമ’യുടെ ടീസറെത്തി

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook