‘കടല്‍ കടന്നൊരു മാത്തുക്കുട്ടി’ എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സംവിധായകന്‍ രഞ്ജിത് വീണ്ടും കടല്‍ കടക്കുന്നു. തന്‍റെ പുതിയ ചിത്രമായ ‘ബിലാത്തിക്കഥ’ യുടെ ഷൂട്ടിംഗ് ലൊക്കേഷന്‍ കണ്ടെത്താനാണ് രഞ്ജിത് കടല്‍ കടന്ന് ലണ്ടനില്‍ എത്തിയത്. ഇംഗ്ലണ്ടിന് മലയാളത്തില്‍ പറയുന്ന പേരാണ് ബിലാത്തി.

Prasanth Balakrishnan, Ranjith

രഞ്ജിത്തും പ്രശാന്ത് നായരും

ഉണ്ണി ആര്‍ എഴുതിയ ‘ലീല’ യ്ക്ക് ശേഷം മറ്റൊരാളുടെ തിരക്കഥയില്‍ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സേതുവാണ് ‘ബിലാത്തിക്കഥ’ രചിക്കുന്നത്‌.  പ്രശാന്ത് നായര്‍ ആണ് ഛായാഗ്രഹണം. ‘ലീല’ യുടെ ഛായാഗ്രഹകനും പ്രശാന്ത് തന്നെയായിരുന്നു.

Ranjith, Bilathi Kadha

‘പുത്തന്‍ പണ’ ത്തിനു ശേഷം രഞ്ജിത് സംവിധാനം ചെയ്യുന്ന ‘ബിലാത്തിക്കഥ’ യില്‍ അനു സിതാരയും മണിയന്‍പിള്ള രാജുവിന്‍റെ മകന്‍ നിരഞ്ജുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ ഒടുവില്‍ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. വര്‍ണചിത്രയുടെ ബാനറില്‍ മഹാസുബൈര്‍ നിര്‍മ്മിക്കുന്നു.

Ranjith, Bilathi Kadha

കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, കോട്ടയം നസീര്‍, ദിലീഷ് പോത്തന്‍, കനിഹ എന്നിവരും ചിത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചിത്രങ്ങൾക്ക് കടപ്പാട്: ഫെയ്സ്ബുക്ക്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ