മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യു കെ യാത്രയിലായിരുന്നു രഞ്ജിനി. അതിനിടയിൽ സ്കോട്ടിഷ് നൃത്തം കളിക്കുന്നതിന്റെ വീഡിയോയാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.
‘സ്കോട്ടിഷ് നൃത്തമൊന്ന് പരീക്ഷിച്ചു നോക്കി’ എന്നാണ് വീഡിയോയ്ക്ക് താഴെ രഞ്ജിനി കുറിച്ചത്. വിദേശ പൗരന്മാർക്കൊപ്പം നൃത്തം ചെയ്യുകയാണ് താരം. യാത്രയിൽ നിന്നുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിലൂടെ രഞ്ജിനി ഷെയർ ചെയ്തിരുന്നു.
വർഷങ്ങൾക്കു മുൻപ് താൻ ഇംഗ്ലണ്ടിൽ വച്ച് കണ്ടുമുട്ടിയ സുഹൃത്തിനെയും ആരാധകർക്കായി രഞ്ജിനി പരിചയപ്പെടുത്തിയിരുന്നു. “പതിനെട്ട് വർഷങ്ങൾക്കു മുൻപാണ് ഞാൻ ജെഡിനെ ആദ്യമായി കാണുന്നത്.പിന്നീട് 2012ൽ അവർ ഇന്ത്യൻ ട്രിപ്പിനായി എത്തിയപ്പോൾ വീണ്ടും കണ്ടു. പിന്നെ ഇതാ 2023ൽ ലണ്ടനിൽ വച്ച് കണ്ടപ്പോൾ പത്ത് വയസ്സുള്ള കുട്ടിയിൽ നിന്ന് അവൻ ഒരുപാട് വലുതായിരിക്കുന്നു. കുടുംബ ജീവിതം നയിക്കുന്ന ഒരു ശാസ്ത്രജ്ഞനാണ് അവനിന്ന്” എന്നാണ് രഞ്ജിനി കുറിച്ചു.
അവതരണ മേഖലയിൽ അത്രയങ്ങ് സജീവമല്ല രഞ്ജിനിയിപ്പോൾ. താൻ കടന്നുപോവുന്നത് മിഡ് ലൈഫ് ക്രൈസിസിലൂടെയാണെന്ന രഞ്ജിനിയുടെ തുറന്നു പറച്ചിൽ ശ്രദ്ധ നേടിയിരുന്നു. തന്റെ വ്ളോഗിലൂടെയാണ് രഞ്ജിനി ഇക്കാര്യത്തെ കുറിച്ച് തുറന്നു സംസാരിച്ചത്.