ഫുട്ബോൾ ഇതിഹാസം ഡിയേഗോ മറഡോണയുടെ വിയോഗ വാർത്ത ഏറെ ഞെട്ടലോടെയാണ് ലോകം കേട്ടത്. തങ്ങളുടെ പ്രിയതാരത്തിന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് പ്രമുഖരുൾപ്പെടെ നിരവധി പേർ രംഗത്തെത്തി. 2012 ഒക്ടോബറിൽ ബോബി ചെമ്മണ്ണൂർ ജ്വല്ലറി ശാഖയുടെ ഉദ്ഘാടനത്തിനായി മറഡോണ കണ്ണൂരെത്തിയതിന്റെ ഓർമകൾ പങ്കിടുകയാണ് അന്ന് പരിപാടിയുടെ അവതാരകയായിരുന്ന രഞ്ജിനി ഹരിദാസ്. അന്ന് രഞ്ജിനിക്കൊപ്പമുള്ള മറഡോണയുടെ തകർപ്പൻ ഡാൻസ് ഇന്നും മലയാളികൾ മറന്നു കാണില്ല.
“വർഷങ്ങൾക്കു മുൻപ്, ഇതിഹാസം തന്റെ ആരാധകരെ കാണാൻ കണ്ണൂരെത്തിയപ്പോൾ ആ പരിപാടി അവതരിപ്പിക്കുക എന്ന അംഗീകാരം എനിക്ക് ലഭിച്ചിരുന്നു. ഞാൻ അവതരിപ്പിച്ച പരിപാടികളിൽ ഏറ്റവും രസകരവും ഊർജ്ജസ്വലമായതും എന്നതുകൊണ്ട് തന്നെ ആ ദിവസം എന്നും എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തും. ഫുട്ബോൾ താരത്തിന്റെ ഊർജവും ആവേശവും എക്കാലത്തേയും ഏറ്റവും വലിയ ഫുട്ബോൾ താരത്തോടുള്ള ആളുകളുടെ കറകളഞ്ഞ സ്നേഹവും തന്നെയായിരിക്കും എല്ലാവരുടേയും മനസിൽ തങ്ങി നിൽക്കുക. അദ്ദേഹം പോയി എന്നറിഞ്ഞപ്പോൾ.. എന്റെ മനസ് തീർത്തും ഉന്മാദം നിറഞ്ഞ ആ ദിവസത്തിലേക്ക് തിരിച്ചുപോയി. പരിപാടി അവതരിപ്പിച്ചതും, അദ്ദേഹത്തോടൊപ്പം നൃത്തം ചെയ്തതും, അദ്ദേഹം എന്നെ ചുംബിച്ചതും.. ആകാംക്ഷയ്ക്കപ്പുറം എന്റെ ഉള്ളിൽ വല്ലാത്ത സങ്കടവും നഷ്ടബോധവുമാണ് ഇപ്പോൾ. അദ്ദേഹം ഇല്ലെന്ന അറിവ് ലോകത്തിനേറ്റ പ്രഹരമാണ്. ഒരു വലിയ നഷ്ടം,” രഞ്ജിനി കുറിച്ചു.
I had the honour of hosting an event years ago when the Legend himself came to visit his Malayalee football fans in…
Posted by Ranjini Haridas on Wednesday, 25 November 2020
ഹൃദയാഘാതത്തെ തുടർന്നായിരുന്നു മറഡോണയുടെ അന്ത്യം. അറുപതു വയസായിരുന്നു അദ്ദേഹത്തിന്. അർജന്റീന സോക്കർ ഇതിഹാസം ഡിയേഗോ മറഡോണ ബുധനാഴ്ച ഹൃദയാഘാതത്തെ തുടർന്ന് മരിച്ചുവെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു. മറഡോണയ്ക്ക് അടുത്തിടെ ആരോഗ്യപ്രശ്നങ്ങളുണ്ടാവുകയും അദ്ദേഹം ആഴ്ചകൾക്ക് മുമ്പ് ഒരു സബ്ഡ്യൂറൽ ഹെമറ്റോമയ്ക്ക് അടിയന്തിര ശസ്ത്രക്രിയ നടത്തുകയും ചെയ്തിരുന്നു.
1986 ലെ ലോകകപ്പില്‍ അർജന്റീനയെ നയിച്ച ക്യാപ്റ്റനായിരുന്നു മറഡോണ. വ്യക്തിഗത പ്രകടനങ്ങളുടെ പരമ്പര സൃഷ്ടിച്ച അദ്ദേഹം എക്കാലത്തെയും മികച്ച ഫുട്ബാള്‍ കളിക്കാരിലൊരാളും കൂടിയായിരുന്നു. ക്ലബ് കരിയറിൽ ബാഴ്‌സലോണയ്ക്കും നാപോളിക്കും വേണ്ടി കളിച്ച അദ്ദേഹം ഇറ്റാലിയൻ ടീമിനൊപ്പം രണ്ട് സെരി എ കിരീടങ്ങൾ നേടി.
Read More: സാന്താ മാറദോന മുതൽ മാറകോക്കാ വരെ