scorecardresearch
Latest News

കൂട്ടുകാരനൊപ്പം സർഫിങ്ങ് പരിശീലിച്ച് രഞ്ജിനി; ചിത്രങ്ങൾ

വർക്കല ബീച്ചിൽ സർഫിങ്ങ് പരിശീലനത്തിനിടയിൽ പകർത്തിയ ചിത്രങ്ങളുമായി രഞ്ജിനി

കൂട്ടുകാരനൊപ്പം സർഫിങ്ങ് പരിശീലിച്ച് രഞ്ജിനി; ചിത്രങ്ങൾ

ഏറെ നാളായി മനസ്സിൽ കൊണ്ടുനടക്കുന്ന ഒരു സ്വപ്നത്തിന് തുടക്കം കുറിച്ച സന്തോഷത്തിലാണ് നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ്. വർക്കല ബീച്ചിൽ തന്റെ കൂട്ടുകാരൻ ശരതിനൊപ്പം സർഫിങ്ങ് പരിശീലനത്തിനിടയിൽ പകർത്തിയ ചിത്രങ്ങൾ പങ്കുവച്ചിരിക്കുകയാണ് രഞ്ജിനി.

“സർഫിംഗിൽ ഒരു കൈ പരീക്ഷിക്കാൻ വളരെക്കാലമായി ആഗ്രഹിച്ചിരുന്നു, ഒടുവിൽ മൂൺ വേവ്സ് സർഫ് സ്കൂളിലൂടെ ആദ്യ പാഠം ആരംഭിക്കാനായി. വർക്കല കാപ്പിൽ ബീച്ചിൽ ഇത്രയും നല്ല ഒരു സർഫിംഗ് സൗകര്യമുണ്ടെന്ന് അറിയില്ലായിരുന്നു. ഒരു കൂട്ടം സർഫർ ചങ്ങാതിമാരെ പരിചയപ്പെടാനും കഴിഞ്ഞു,” രഞ്ജിനി കുറിക്കുന്നു.

2020 ലെ വാലന്റൈൻസ് ദിനത്തിലാണ് തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി സോഷ്യൽ മീഡിയയിലൂടെ തുറന്നുപറഞ്ഞത്. പതിനാറു വർഷമായി രഞ്ജിനിയുടെ സുഹൃത്താണ് ശരത്.

“ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”

“ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ട പ്രണയസന്ദേശം ശരത്തിനുള്ളതാണ്. പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.” കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ച് രഞ്ജിനി പറഞ്ഞതിങ്ങനെ.

മലയാളത്തിലെ സെലിബ്രിറ്റി അവതാരകരുടെ പട്ടികയിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranjini haridas learn surfing photos