മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ പകരക്കാരില്ലാത്ത സാന്നിധ്യമാണ് രഞ്ജിനി ഹരിദാസ്. ടെലിവിഷൻ പരിപാടികളിലും സ്റ്റേജ് ഷോകളിലുമെല്ലാം തിളങ്ങിയ രഞ്ജിനി അഭിനയത്തിലും അരങ്ങേറ്റം കുറിച്ചിരുന്നു. ‘ബിഗ് ബോസ്’ മലയാളം ആദ്യ സീസണിലെ മത്സരാർത്ഥി എന്ന രീതിയിലും രഞ്ജിനി ശ്രദ്ധ നേടിയിരുന്നു.
തന്റെ വീടിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ് രഞ്ജിനി. നിറയെ ചെടികളും ബുദ്ധപ്രതിമകളും ചിത്രങ്ങളുമൊക്കെയുള്ള ഒരിടമാണ് തന്റെ വീടെന്നാണ് രഞ്ജിനി പറയുന്നത്. 2018ലാണ് രഞ്ജിനി പുതിയ വീട്ടിലേക്ക് താമസം മാറിയത്.
യാത്രകൾക്ക് ഇടയിൽ ശേഖരിച്ച ധാരാളം ആർട്ട് വർക്കുകൾ വീടിനകത്ത് മനോഹരമായി അടുക്കിവച്ചിരിക്കുന്നു.
നിറങ്ങൾ തനിക്കേറെ ഇഷ്ടമായതുകൊണ്ടു തന്നെ പല നിറത്തിലുള്ള അലങ്കാരങ്ങൾ വീടിനകത്താതെ കാണാമെന്നും രഞ്ജിനി പറയുന്നു.

കയ്യിൽ എരിയുന്ന സിഗരറ്റുമായി നിൽക്കുന്ന ഫിഡ്രോ കാലോയുടെ മനോഹരമായൊരു ഫാബ്രിക്സ് പെയിന്റിംഗും ലിവിംഗ് റൂമിൽ ഫ്രെയിം ചെയ്തു വച്ചിട്ടുണ്ട്.