താന്‍ വിവാഹിതയായെന്ന സോഷ്യല്‍ മീഡിയ കുപ്രചരണങ്ങള്‍ക്കെതിരെ നടിയും അവതാരകയുമായ രഞ്ജിനി ഹരിദാസ് മറുപടിയുമായെത്തുന്നു. വിവാഹവാര്‍ത്ത തെറ്റാണെന്നും താന്‍ ഇപ്പോഴും അവിവാഹിതയാണെന്നും രഞ്ജിനി പ്രതികരിച്ചു. വിവാഹവാര്‍ത്തയുമായി ബന്ധപ്പെട്ട് തനിക്ക് നിരവധി ഫോണ്‍കോളുകളും സന്ദേശങ്ങളും വരുന്നുണ്ടെന്നും എല്ലാവര്‍ക്കും അറിയേണ്ടത് താന്‍ രഹസ്യമായി വിവാഹിതയായോ എന്നാണെന്നും രഞ്ജിനി ഫേസ്ബുക്കില്‍ കുറിച്ചു.

‘ഞാന്‍ ഇപ്പോഴും അവിവാഹിതയാണ്. എന്നെക്കാളും എന്റെ ജീവിതത്തെക്കുറിച്ച് അറിയാവുന്നത് മറ്റ് ചിലര്‍ക്കാണെന്ന് തോന്നുന്നു. ഇങ്ങനെ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ ഞാന്‍ ആരെയാണ് വിവാഹം കഴിച്ചതെന്നോ എന്നായിരുന്നു ഈ വിവാഹമെന്നോ ഒന്നും പറയാത്തത് എന്തുകൊണ്ടാണ്? ‘എന്റെ വിവാഹ’ത്തിന് എന്നെ ആരും ക്ഷണിക്കാതിരുന്നത് എന്തുകൊണ്ടാണ്? അടുത്തതവണ പ്രചരിപ്പിക്കുമ്പോള്‍ എന്നെ ഒരു അമ്മയാക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് കൗതുകമുള്ള മറ്റെന്തെങ്കിലും. എന്നെ മുന്‍കൂട്ടി അറിയിക്കുകയും വേണം. അങ്ങനെയെങ്കില്‍ നമുക്ക് ഒരുമിച്ച് ഈ കളി തുടരാം. അങ്ങനെയെങ്കില്‍ എനിക്കും കൗതുകമുണ്ടാവും.’ എന്നാണ് രഞ്ജിനി ഫേയ്സ്ബുക്കിൽ കുറിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ