scorecardresearch

അമ്മയുടെ ക്യാമറക്കണ്ണുകളിൽ അതി സുന്ദരിയായി രഞ്ജിനി ഹരിദാസ്; ചിത്രങ്ങൾ

രഞ്ജിനി മെലിഞ്ഞ് സുന്ദരിയായെന്നാണ് ഫൊട്ടോയ്ക്ക് ആരാധക കമന്റുകൾ

ranjini haridas, celebrity, ie malayalam

ടെലിവിഷൻ ഷോകളിൽ അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് രഞ്ജിനി ഹരിദാസ്. മലയാളത്തിലെ സെലിബ്രിറ്റി അവതാരകരിൽ ഒരാൾ കൂടിയായ രഞ്ജിനി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ആരാധക ശ്രദ്ധ നേടിയിരിക്കുന്നത്. ഓണാഘോഷ സമയത്തെ ചിത്രങ്ങളാണ് താരം ഷെയർ ചെയ്തിരിക്കുന്നത്.

മഞ്ഞ സാരിയിൽ അതീവ സുന്ദരിയായിട്ടാണ് രഞ്ജിനിയുളളത്. ഈ ചിത്രങ്ങൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. രഞ്ജിനിയുടെ അമ്മയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. അമ്മയ്ക്കും ഫൊട്ടോ പകർത്താൻ അറിയാമെന്നാണ് രഞ്ജിനി ചിത്രങ്ങൾക്കൊപ്പം കുറിച്ചിരിക്കുന്നത്.

രഞ്ജിനി മെലിഞ്ഞ് സുന്ദരിയായെന്നാണ് ഫൊട്ടോയ്ക്ക് ആരാധക കമന്റുകൾ. ഏതാനും ദിവസം മുൻപ് ഇതേ സാരിയിലുളള ചിത്രങ്ങൾ രഞ്ജിനി പങ്കുവച്ചിരുന്നു.

ഓണാഘോഷത്തിനിടയിലെ ചിത്രങ്ങളും രഞ്ജിനി ആരാധർകർക്കായി ഷെയർ ചെയ്തിരുന്നു. സെറ്റ് സാരിയുടുത്തുളള ചിത്രങ്ങളാണ് രഞ്ജിനി പങ്കുവച്ചത്.

അടുത്തിടെ, കേരളകൗമുദിക്ക് നൽകിയ അഭിമുഖത്തിൽ താൻ പ്രണയത്തിലാണെന്ന് രഞ്ജിനി വെളിപ്പെടുത്തിയിരുന്നു. പതിനാറു വർഷമായി പരിചയമുള്ള ശരത് പുളിമൂട് ആണ് രഞ്ജിനിയുടെ കൂട്ടുകാരൻ. “ഞാനിപ്പോള്‍ പ്രണയത്തിലാണ്. എനിക്ക് 39 വയസുണ്ട്. ഇതെന്റെ ആദ്യപ്രണയമല്ല. പതിനാലാം വയസില്‍ പ്രണയിക്കാന്‍ തുടങ്ങിയതാണ്. ഓരോ പ്രണയവും സംഭവിച്ചപ്പോള്‍ ഏറ്റവും ആത്മാര്‍ഥമായി തന്നെ പ്രണയിക്കുകയും പ്രണയിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ എന്തൊക്കെയോ കാരണങ്ങളാല്‍ ഒന്നും വിജയിച്ചില്ല.”

“പതിനാറ് വര്‍ഷത്തോളമായിട്ടുള്ള എന്റെ സുഹൃത്താണ് ശരത്. പക്ഷേ പ്രണയം തുടങ്ങിയത് ഇപ്പോഴാണെന്ന് മാത്രം. ആള്‍ വിവാഹിതനായിരുന്നു. ഞാനാകട്ടെ മറ്റൊരു റിലേഷന്‍ഷിപ്പിലും. രണ്ട് പേരും സിംഗിളായതും ഞങ്ങള്‍ക്കിടയില്‍ പ്രണയം സംഭവിച്ചതും ഇപ്പോഴാണ്. പക്ഷേ ഇത് വിവാഹത്തിലേക്ക് കടക്കുമോ എന്നെനിക്കറിയില്ല.”

Read More: ചന്ദ്ര ലക്ഷ്മൺ വിവാഹിതയാവുന്നു, വരൻ സീരിയൽ നടൻ ടോഷ് ക്രിസ്റ്റി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranjini haridas beautiful pictures clicked by her mother