റാണി മുഖര്‍ജിയുടെ മകള്‍ ആദിരയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കാന്‍ ബോളിവുഡ് താരങ്ങളെത്തി. ശനിയാഴ്ച്ച യാഷ് രാജ് സ്റ്റുഡിയോയിലാണ് ആഘോഷപരിപാടികള്‍ നടന്നത്.

റാണി മുഖര്‍ജിയുടേയും ആദിത്യ ചോപ്രയുടേയും മകളായ ആദിരയ്ക്ക് ശനിയാഴ്ച്ച് രണ്ട് വയസ് തികഞ്ഞു. ഷാരൂഖ് ഖാന്‍ ഇളയ മകനായ അബ്രാമിനെ കൂട്ടിയാണ് സ്ഥലത്തെത്തിയത്.

കരീന കപൂര്‍ മകനായ തൈമൂറിനും സഹോദരിയായ കരിഷ്മയ്ക്കും ഒപ്പമാണ് എത്തിയത്. അതേപോലെ സംവിധായകനായ കരണ്‍ജോഹര്‍ മക്കളായ റൂഹിയേയും യാഷിനേയും കൂടെ കൂട്ടിയിരുന്നു. കത്രിന കൈഫ്, ആലിയ ഭട്ട്, രേഖ, ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ശ്വേത ബച്ചന്‍, തുഷാര്‍ കപൂര്‍ എന്നിവരും ജന്മദിനാഘോഷത്തിന് എത്തി.

ആഘോഷത്തിന്റെ ചിത്രങ്ങളും താരങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. യാഷ്‍രാജ് സ്റ്റുഡിയോയെ അക്ഷരാര്‍ത്ഥത്തില്‍ ഒരു ഉത്സവപ്പറമ്പ് കണക്കെ ഒരുക്കിയായിരുന്നു ആഘോഷപരിപാടി നടന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ