റാണി മുഖര്‍ജി മടങ്ങി വരുന്നു; മര്‍ദാനിയുടെ രണ്ടാം ഭാഗം ഉടന്‍ എത്തും

രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ഗോപിയുടെ കഥയായിരുന്നു ആദ്യ ഭാഗം.

പൊലീസ് ഓഫീസര്‍ ശിവാനി ശിവജി റോയിയായി റാണി മുഖര്‍ജി തിരികെ വരുന്നു. 2014 ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം മര്‍ദാനിയുടെ രണ്ടാം പതിപ്പിലൂടെയാണ് തിരിച്ചു വരവ്. ചിത്രത്തിന്റെ ഷൂട്ടിങ് മാര്‍ച്ച് 18 ഓടെ ആരംഭിക്കും. ആദ്യ ഭാഗത്തില്‍ ഇന്‍സ്‌പെക്ടറായിരുന്ന ശിവാനി രണ്ടാം ഭാഗത്തില്‍ എസ്പിയായിരിക്കും.

”മാര്‍ച്ചില്‍ മുംബൈയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക. ശിവാനിയായി എത്തുന്നതിന്റെ ത്രില്ലിലാണ് റാണിയും. ചിത്രത്തില്‍ 21 വയസുകാരനായ വില്ലനെയാണ് റാണി നേരിടുന്നത്. ക്രൂരനായ, മനുഷ്യത്വമില്ലാത്ത വ്യക്തിയാണ് ഇയാള്‍. ചിത്രം കംപ്ലീറ്റ് ത്രില്ലറായിരിക്കും” ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരിലൊരാള്‍ പറഞ്ഞു.

റാണിയുടെ വിവാഹത്തിന് ശേഷം റിലീസ് ചെയ്ത ചിത്രമായിരുന്നു മര്‍ദാനി. താഹിര്‍ രാജ് ഭാസിന്‍ ആയിരുന്നു ചിത്രത്തില്‍ വില്ലനായെത്തിയത്. പ്രദീപ് സര്‍ക്കാരാണ് ചിത്രം സംവിധാനം ചെയ്തത്. ആദിത്യ ചോപ്രയാണ് നിര്‍മ്മാണം. രണ്ടാം ഭാഗത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ഗോപി പുത്രന്‍ ആണ്. ഗോപിയുടെ കഥയായിരുന്നു ആദ്യ ഭാഗം.

റാണി അവസാനമായി അഭിനയിച്ച ചിത്രം 2018 ല്‍ പുറത്തിറങ്ങിയ ഹിച്ച്കിയാണ്. പിന്നീട് ഷാരൂഖ് ഖാന്റെ സീറോയില്‍ അതിഥി താരമായുമെത്തിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rani mukerji to begin shooting for mardaani

Next Story
June Movie Review: ‘ജൂണ്‍’- ഇതൊരു കംപ്ലീറ്റ് രജിഷ വിജയന്‍ ഷോJune Review in Malayalam, June Movie Review
The moderation of comments is automated and not cleared manually by malayalam.indianexpress.com