Latest News

രണ്ടാമൂഴം സിനിമയാക്കരുതെന്ന്; എംടിയുടെ ഹര്‍ജി കോടതി 13ന് പരിഗണിക്കും

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി കോടതിയെ സമീപിച്ചത്

MT Vasudevan Nair Mohanal Randamoozham Shrikumar Menon
MT Vasudevan Nair Mohanal Randamoozham Shrikumar Menon

കോഴിക്കോട്: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോഴിക്കോട് മുന്‍സിഫ് കോടതി നവംബര്‍ 13ലേക്ക് മാറ്റി. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും, ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ബി.ആര്‍.ഷെട്ടിക്കും കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു. എംടിയെ അനുനയിപ്പിക്കാന്‍ ശ്രീകുമാര്‍ മേനോന്‍ പലകുറി ശ്രമിച്ചിരുന്നുവെങ്കിലും നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് എം.ടി.വാസുദേവന്‍ നായര്‍ വ്യക്തമാക്കി.

മലയാളത്തിലും ഇംഗ്ലീഷിലും എഴുതി നല്‍കിയ തിരക്കഥയുടെ കരാര്‍ കാലാവധി അവസാനിച്ചിട്ടും സിനിമ ആരംഭിക്കാത്തതില്‍ പ്രതിഷേധിച്ചാണ് എംടി തിരക്കഥ തിരികെ ആവശ്യപ്പട്ട് കോടതിയെ സമീപിച്ചത്. തിരക്കഥ നല്‍കി മൂന്ന് വര്‍ഷം പിന്നിട്ടിട്ടും ചിത്രീകരണം തുടങ്ങാത്തതില്‍ എംടി അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

ഇതിനുപിന്നാലെയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. ഇതിനിടെ രണ്ടാമൂഴം സിനിമയാക്കാന്‍ താല്‍പര്യമറിയിച്ച്‌ ചില നിര്‍മ്മാതാക്കള്‍ എംടിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Randamoozham court will consider m ts appeal today

Next Story
തിയറ്റര്‍ വിട്ടിറങ്ങിയിട്ടും മറക്കാതെ മലയാളി കൂടെക്കൂട്ടിയവ
The moderation of comments is automated and not cleared manually by malayalam.indianexpress.com