scorecardresearch

Randam Mukham OTT: രണ്ടാം മുഖം ഒടിടിയിൽ, എവിടെ കാണാം?

Randam Mukham OTT: മണികണ്ഠന്‍ ആചാരിയും മറീന മൈക്കിളും അഞ്ജലി നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടാം മുഖം ഒടിടിയിൽ എത്തി, എവിടെ കാണാം?

Randam Mukham OTT: മണികണ്ഠന്‍ ആചാരിയും മറീന മൈക്കിളും അഞ്ജലി നായരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രണ്ടാം മുഖം ഒടിടിയിൽ എത്തി, എവിടെ കാണാം?

author-image
Entertainment Desk
New Update
Randam Mukham OTT

Randam Mukham OTT: Now Available for Streaming

Randam Mukham OTT: മണികണ്ഠന്‍ ആചാരി കേന്ദ്രകഥാപാത്രമായി എത്തുന്ന രണ്ടാം മുഖം ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. കൃഷ്ണജിത്ത് എസ് വിജയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഛായാഗ്രാഹകൻ അജയ് പി പോളാണ്. യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്‍റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്തമായി നിര്‍മ്മിച്ച ചിത്രമാണിത്. 

Advertisment

Also Read: മഞ്ജുവിനെ ഓർത്ത് അഭിമാനം മാത്രം, പക്വവും ധീരവുമാണ് അവളുടെ തീരുമാനങ്ങൾ: മധു വാര്യർ

ഏറെ അഭിനയസാധ്യതയുള്ള കഥാപാത്രത്തെയാണ് മണികണ്ഠന്‍ ആചാരിയാണ് അവതരിപ്പിച്ചിരിക്കുന്നത്. മറീന മൈക്കിളും അഞ്ജലി നായരുമാണ് ചിത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Also Read: താൻ വെട്ടിയത് കാരണവരുടെ ഡമ്മിക്കിട്ടാണെന്ന് അറിഞ്ഞ നാഗവല്ലി കട്ട കലിപ്പിലാണ്; വീഡിയോ

ബിറ്റോ ഡേവിസ്, നന്ദന്‍ ഉണ്ണി, വിനോദ് തോമസ്, കോട്ടയം സോമരാജ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജീജ സുരേന്ദ്രൻ, രേവതി ശാരി എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. 

Also Read: ശ്രീദേവിയുമായി സണ്ണി അമേരിക്കയിൽ, മാടമ്പള്ളി മോടിപിടിപ്പിച്ച് നകുലനും ഗംഗയും; വർഷങ്ങൾക്കു ശേഷം മണിച്ചിത്രത്താഴ്

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. മനോരമ മാക്സ് ആണ് ചിത്രത്തിന്റെ സ്ട്രീമിംഗ് പാർട്ണർ. മനോരമ മാക്സിൽ ചിത്രം കാണാം. 

Also Read:  അവിടെ പാലുകാച്ചൽ, ഇവിടെ കല്യാണം; ശ്രീനിവാസന്റെ ചിറകൊടിഞ്ഞ കിനാക്കളിൽ ധ്യാനും വിനീതും നവ്യയും, എഐ വീഡിയോ

OTT

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: