പ്രണയത്തേക്കാള്‍ വലുതായി ലോകത്ത് മറ്റൊന്നുമില്ലെന്ന് ബോളിവുഡിന്റെ യൂത്ത് ഐക്കണ്‍ രണ്‍ബീര്‍ കപൂര്‍. എല്ലാം നൂറ് മടങ്ങ് നല്ലതായി തോന്നുമെന്നും താരം പറഞ്ഞു. ഒരു അഭിമുഖത്തിനിടെയായിരുന്നു രണ്‍ബീറിന്റെ പ്രതികരണം. ഈയ്യിടെയാണ് യുവനടി ആലിയ ഭട്ടുമായുള്ള തന്റെ പ്രണയം രണ്‍ബീര്‍ തുറന്നു പറഞ്ഞത്.
അനുപമ ചോപ്ര അവതാരികയായെത്തുന്ന അഭിമുഖ പരിപാടിയിലായിരുന്നു താരം മനസ് തുറന്നത്. നല്ല സിനിമകള്‍ തിരഞ്ഞെടുക്കുന്നതിനേയും വീണ്ടും പ്രണയത്തിലാവുകയും ചെയ്യുന്നതിനെ കുറിച്ചായിരുന്നു അനുപമയുടെ ചോദ്യം. പ്രണയം സിനിമയെ ബാധിക്കുമോ എന്നായിരുന്നു ചോദ്യം.
”പ്രണയത്തിലാവുക എന്നതാണ് ലോകത്തിലെ ഏറ്റവും മഹത്തായ സംഭവം.പ്രണയത്തിലായിരിക്കുമ്പോള്‍ എല്ലാം മനോഹരമാകും. വെള്ളം പോലും സര്‍ബത്തായി തോന്നും. ആരാണ് പ്രണയിക്കാന്‍ ആഗ്രഹിക്കാത്തത്.” എന്നായിരുന്നു രണ്‍ബീറിന്റെ മറുപടി.
പ്രണയം തന്നെ നല്ലൊരു മനുഷ്യനാക്കി മാറ്റുകയാണെന്നും അഭിനയമാണ് തന്റെ പ്രൊഫഷനെന്നും പറഞ്ഞ താരം തനിക്ക് നല്ലത് മാത്രം ചിന്തിക്കാന്‍ കഴിയുമ്പോള്‍ താന്‍ ചെയ്യുന്ന ജോലിയും നന്നാകുമെന്നും പറഞ്ഞു.
ഈയ്യിടെ ഒരു അഭിമുഖത്തിനിടെയായിരുന്നു രണ്‍ബീര്‍ ആലിയുമായുള്ള തന്റെ പ്രണയം തുറന്നു പറഞ്ഞത്. പുതിയ അനുഭവമാണെന്നും അതിനാല്‍ സമയം ആവശ്യമാണെന്നും രണ്‍ബീര്‍ പറഞ്ഞിരുന്നു.