ബോളിവുഡിലെ പുതിയ കമിതാക്കളാണ് രൺബീർ കപൂറും ആലിയ ഭട്ടും. ജിക്യു മാഗസിനു നൽകിയ അഭിമുഖത്തിലാണ് താൻ ആലിയയുമായി പ്രണയത്തിലാണെന്ന് രൺബീർ തുറന്നു പറഞ്ഞത്.

“ഇത് തീര്‍ത്തും പുതിയ അനുഭവമാണ്. എനിക്കതിനെ കുറിച്ച് അമിതമായി സംസാരിക്കാന്‍ താത്പര്യമില്ല. അതിന് അതിന്റേതായ സമയവും ഇടവും ആവശ്യമുണ്ട്. ഒരു വ്യക്തി എന്ന നിലയിലും ഒരു നടി എന്ന നിലയിലും ആലിയ ഇപ്പോള്‍ ഒഴുകുകയാണ്. അഭിനയിക്കുമ്പോഴും ജീവിക്കുമ്പോഴും ഞാന്‍ എന്താണ് സ്വപ്‌നം കാണുന്നത്, അതാണ് ആലിയ നല്‍കുന്നത്. ഞങ്ങള്‍ക്കു രണ്ടു പേര്‍ക്കും ഇത് പുതിയ അനുഭവമാണ്,” രണ്‍ബീര്‍ പറഞ്ഞു.

പ്രണയത്തിലായിരിക്കുക എന്നത് വളരെ ആകാംക്ഷയുണര്‍ത്തുന്ന ഒരു കാര്യമാണ് എന്ന് രണ്‍ബീര്‍ പറയുന്നു. “പുതിയ കൗതുകങ്ങള്‍, പുതിയ വ്യക്തി, പുതിയ താളം, പഴയതെല്ലാം പുതിയതായി മാറുന്നു, കൂടുതല്‍ റൊമാന്റിക് ആകുന്നു. ഞാനിപ്പോള്‍ വളരെ ബാലന്‍സ്ഡ് ആണ്. ബന്ധങ്ങള്‍ക്ക് കൂടുതല്‍ മൂല്യം കല്‍പ്പിക്കുന്നു. മറ്റൊരാളുടെ വേദനയെ മുമ്പത്തെക്കാള്‍ കൂടുതല്‍ മനസിലാക്കാന്‍ ഇപ്പോള്‍ കഴിയുന്നുണ്ട്,” രണ്‍ബീര്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.

ആലിയയുമായുളള പ്രണയം പരസ്യമാക്കുന്നതിനു മുൻപേ രൺബീർ തന്റെ മുൻകാമുകി ദീപിക പദുക്കോണിനെ അറിയിച്ചിരുന്നതായാണ് പുതിയ റിപ്പോർട്ട്. പിങ്ക്‌വില്ല വെബ്സൈറ്റാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആലിയയുമായി താൻ പ്രണയത്തിലാണെന്ന് രൺബീർ ഔദ്യോഗികമായി അറിയിക്കുന്നതിനുമുൻപേ ദീപിക ഇക്കാര്യം അറിഞ്ഞിരുന്നതായി ഇരുവരുടെയും അടുത്ത സുഹൃത്താണ് വെബ്സൈറ്റിനോട് വെളിപ്പെടുത്തിയത്.

”രൺബീറും ദീപികയും ഇപ്പോഴും സുഹൃത്തുക്കളാണ്. ഇരുവർക്കും പരസ്‌പരം ഇരുവരുടെയും രഹസ്യങ്ങളും അറിയാം. ആലിയയെ പ്രണയിക്കുന്നതായി ദീപികയോട് രൺബീർ പറഞ്ഞിരുന്നു. അതു കേട്ടപ്പോൾ ദീപിക ഏറെ സന്തോഷിച്ചു. മുൻ പ്രണയിതാക്കൾ തമ്മിൽ ഇത്തരമൊരു സൗഹൃദം വളരെ അപൂർവ്വമായിട്ടേ കാണാൻ കഴിയൂ”, രൺബീറിന്റെയും ദീപികയുടെയും അടുത്ത സുഹൃത്ത് പറഞ്ഞു.

Such a Preeti Girl in #Brightcolor Beauty queen #aliaranbir Ranbir & Alia arrive together at #SonamAnand wedding Reception giving further air to their Dating rumours #Aliabhatt #Ranbirkapoor #couplegoals @sonamkapoor @anandahuja wedding reception Party tonight #sharukhkhan #gaurikham #sonamkishadi #sonamkapoorwedding #sonamwedsanand #sonamkishaadi #weddingreception @anilskapoor #followMe @entertainmenttube #8may #weddingbells #sonamdiwedding #rheakapoor #bollywoodwedding #celeblifestyle #sonamanandwedding #everydayphenomenal #arjunkapoor #anshulakapoor #janhvikapoor @arjunkapoor #varudhawan #shanayakapoor #bollywooddance @mohitmarwah @varundvn @jacquelinef143 @aartishetty @kareenakapoorteam @sonamkapoorfan @ranbirkapoor @janhvikapoor @kushikapoor457 @anshulakapoor @maheepkapoor @shanayakapoor19 #boneykapoor @sanjaykapoor2500 @anupampkher

A post shared by The Fashion Goals (@thefashion_goals) on

ഒരു സമയത്ത് ബോളിവുഡിലെ പ്രണയജോഡികളായിരുന്നു രൺബീർ കപൂറും ദീപിക പദുക്കോണും. ആരാധകരെയെല്ലാം നിരാശരാക്കി കൊണ്ടാണ് ഇരുവരും വേർപിരിഞ്ഞത്. ബിഗ് സ്ക്രീനിലെ ഇരുവരുടെയും പ്രണയം ജീവിതത്തിലും ഉണ്ടാകുമെന്ന് കരുതിയ ആരാധകർക്ക് അത് താങ്ങാനാകാത്തതും കൂടിയായിരുന്നു. ബച്ച്ന ആയേ ഹസീനോ, യേ ജവാനി ഹെ ദിവാനി, തമാശ തുടങ്ങിയ സിനിമകളിൽ രൺബീറും ദീപികയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook