ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിന്റേയും പാക്കിസ്ഥാനി നടി മഹീറാ ഖാന്റേയും ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചൂടേറിയ ചര്‍ച്ചകള്‍ക്ക് ഇടവയ്ക്കുകയും ചെയ്തിരുന്നു. ഇരുവരും പ്രണയത്തിലാണെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്തായാലും രണ്‍ബീറിന്റെ അമ്മ നീതു കപൂറിനെ ഈ വാര്‍ത്ത ഒരല്‍പം ബാധിച്ചെന്നു തോന്നുന്നു. അമ്മയിപ്പോള്‍ മകനെ വിവാഹം കഴിപ്പിക്കാനുള്ള തിരക്കിലാണെന്നാണ് അറിയുന്നത്.

മുംബൈ മിററില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം, നീതു കപൂര്‍ രണ്‍ബീറിനെ വിവാഹത്തിന് സമ്മതിപ്പിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുന്നുണ്ട്. ഈ ദിവസങ്ങളില്‍ രണ്‍ബീറിന്റെ വിവാഹത്തെക്കുറിച്ച് മാത്രമാണത്രേ നീതു സംസാരിക്കുന്നത്. എന്നാല്‍ രണ്‍ബീറാകട്ടെ ഇത്തരം സംസാരങ്ങളില്‍ നിന്നൊക്കെ ഒഴിഞ്ഞുമാറി തന്റെ വരാന്‍ പോകുന്ന ചിത്രങ്ങളുടെ തിരക്കിലാണ്.

രണ്‍ബീറും മഹീറയും തമ്മില്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ കാട്ടുതീ പോലെ പടര്‍ന്നപ്പോള്‍ രണ്‍ബീറിന്റെ പിതാവ് ഋഷി കപൂര്‍ രംഗത്തെത്തിയിരുന്നു. ഇരുവരും പ്രണയത്തിലാണെങ്കിലോ പരസ്പരം കാണുന്നുണ്ടെങ്കിലോ മുംബൈയിലുള്ള ആളുകള്‍ അറിയുമെന്നും ഇത്തരം വാര്‍ത്തകളില്‍ യാതൊരു കഴമ്പുമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ