ബോളിവുഡിന്റെ യുവതാരം രൺബീർ കപൂർ പുതിയ ഭവനത്തിലേക്ക് നീങ്ങിയിട്ട് ഏതാനും മാസങ്ങളേയാവുന്നുളളൂ. വാസ്‌തു എന്ന് പേരിട്ടിരിക്കുന്ന വീടിന്റെ ഡിസൈൻ കാഴ്‌ചക്കാരുടെ മനം കവരുന്നതാണ്.

ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാന്റെ ഭാര്യയായ ഗൗരി ഖാനാണ് രൺബീറിന്റെ ഭവനത്തിന്റെ ഡിസൈനർ. സുന്ദരമായ ഒരു ഭവനം സമ്മാനിച്ചതിന് രൺബീർ നന്ദി പറഞ്ഞുളള ഒരു എഴുത്ത് ഗൗരി ഈയിടെ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ചു.

ഗൗരിക്കൊപ്പം വർക്ക് ചെയ്യാൻ സാധിച്ചത് സന്തേഷകരമായ ഒരനുഭവമായിരുന്നെന്നാണ് രൺബീർ പറയുന്നത്. ഒരു വീടുണ്ടാക്കുന്നതിനെ പറ്റി വലിയ ധാരണയില്ലായിരുന്നു. എന്നാൽ ഗൗരിക്കൊപ്പം വർക്ക് ചെയ്‌തത് മനോഹരമായിരുന്നു. എന്റെ ഇഷ്‌ടങ്ങൾക്കനുസരിച്ചുളള വീടാണ് നിർമ്മിച്ചു നൽകിയതെന്നും രൺബീർ പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് രൺബീർ പുതിയ വീട്ടിലേക്ക് താമസം മാറിയത്. വാസ്‌തു എന്നാണ് രൺബീറിന്റെ സ്വപ്‌ന ഭവനത്തിന്റെ പേര്. വീട് പൂർത്തിയായതിന് ശേഷമുളള ചിത്രങ്ങൾ നേരത്തെ ഗൗരി സമൂഹമാധ്യമങ്ങളിൽ പങ്ക് വെച്ചിരുന്നു. രൺബീറിന്റെ മാതാപിതാക്കളായ റിഷി കപൂറും നീതു കപൂറും വീടിന്റെ അനുഭവം പങ്ക് വെച്ചിരുന്നു. വാസ്‌തു മനോഹരമാണെന്ന് പറഞ്ഞ് ഗൗരിയെ പ്രശംസകൾ കൊണ്ട് മൂടിയിരുന്നു റിഷി കപൂർ.

ranbir kapoor, gauri khan, രൺബീർ കപൂർ, ഗൗരി ഖാൻ

ഗൗരി ഖാൻ ഇൻസ്റ്റഗാ്രമിൽ പങ്ക് വെച്ച ചിത്രം

ഇതിന് മുൻപൊരു അഭിമുഖത്തിലും ഗൗരി ഖാനെ രൺബീർ പ്രശംസിച്ചിരുന്നു. സ്‌റ്റൈലുകളുടെ ഗുരുവെന്നാണ് രൺബീർ ഗൗരിയെ വിശേഷിപ്പിച്ചത്.

നിലവിൽ സഞ്‌ജയ് ദത്തിന്റെ ജീവിതം ചലച്ചിത്രമാകുന്ന സിനിമയുടെ തിരക്കിലാണ് രൺബീർ. സിനിമയിലെ രൺബീറിന്റെ ആദ്യ ലുക്കുകൾ നേരത്തെ പുറത്തായിരുന്നു. ജാഗ ജസൂസ എന്ന ചിത്രവും റിലീസിന് തയ്യാറാവുകയാണ്. കൂടാതെ അയൻ മുഖർജിയുടെ ഡ്രാഗണാണ് രൺബീറിന്റെ മ​റ്റൊരു ചിത്രം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ