കഴിഞ്ഞ മാസമാണ് തന്റെ പുതിയ ചിത്രമായ സഞ്ജുവിന്റെ ട്രെയിലറിലൂടെ രണ്‍ബീര്‍ കപൂര്‍ ആരാധകരെ ഞെട്ടിച്ചത്. സൂപ്പര്‍ താരം സഞ്ജയ് ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തില്‍ സഞ്ജുവായി ഞെട്ടിക്കുന്ന വേഷപ്പകര്‍ച്ചയാണ് രണ്‍ബീര്‍ നടത്തിയിരിക്കുന്നത്. എന്നാലിപ്പോഴിതാ അതൊന്നും ഒരു ഞെട്ടലല്ലെന്ന് തെളിയിച്ചിരിക്കുകയാണ് രണ്‍ബീര്‍.

തന്റെ പുതിയ ചിത്രമായ ഷംഷേരയുടെ ടൈറ്റില്‍ വീഡിയോയിലൂടെയാണ് രണ്‍ബീര്‍ ഞെട്ടിച്ചിരിക്കുന്നത്. ചിത്രത്തില്‍ കൊള്ളക്കാരനായാണ് രണ്‍ബീര്‍ എത്തുന്നത്. മുഖത്ത് മുറിപ്പാടുകളും കാലില്‍ തളയും തലയില്‍ കെട്ടുമായി ഇതുവരെ കാണാത്ത ലുക്കിലാണ് രണ്‍ബീറിന്റെ വരവ്.

കര്‍മ്മം കൊണ്ട് കൊള്ളക്കാരന്‍, ധര്‍മ്മം കൊണ്ട് സ്വതന്ത്ര്യ പോരാളി എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രം ഒരു പീരിയഡ് ഡ്രാമയാണ്. കരണ്‍ മല്‍ഹോത്രയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നിര്‍മ്മാണം യഷ് രാജ് ഫിലിംസാണ്. തന്റെ അര്‍ബന്‍ ഇമേജില്‍ നിന്നുമുള്ള രണ്‍ബീറിന്റെ പുറത്ത് വരവാകും ഷംഷേര എന്നാണ് പ്രതീക്ഷിക്കുന്നത്.

താന്‍ കാത്തിരുന്ന റോളാണ് ഷംഷേരയിലതെന്നാണ് രണ്‍ബീര്‍ ചിത്രത്തെ കുറിച്ച് പറഞ്ഞത്. കഴിഞ്ഞ കുറച്ച് നാളുകളായി പീരിയഡ് ഡ്രാമകളിലേക്ക് തിരിഞ്ഞിരിക്കുകയാണ് ബോളിവുഡ്. പത്മാവതും ബാജിറാവു മസ്താനിയുമെല്ലാം വിജയം നേടിയ പീരിയഡ് ഡ്രാമകളാണ്. സുശാന്ത് സിങ് രജ്പുതിനെ നായകനാക്കി സഞ്ചീരിയയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതിന് പിന്നാലെയാണ് രണ്‍ബീറും പീരിയഡ് ഡ്രാമയുമായെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ