scorecardresearch

തോറ്റു പോയാൽ പിന്നെ കുറേ നേരത്തേക്ക് പിണങ്ങും, അതുകൊണ്ട് അവൾക്കൊപ്പം ഫുട്ബോൾ കളിക്കാറില്ല

ഒന്നിച്ച് ഫുട്ബോൾ കളിക്കാൻ താത്പര്യമില്ലാത്ത ഒരാളുടെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു രൺബീറിന്റെ രസകരമായ മറുപടി

ഒന്നിച്ച് ഫുട്ബോൾ കളിക്കാൻ താത്പര്യമില്ലാത്ത ഒരാളുടെ പേര് പറയാൻ അവതാരകൻ ആവശ്യപ്പെട്ടപ്പോഴായിരുന്നു രൺബീറിന്റെ രസകരമായ മറുപടി

author-image
Entertainment Desk
New Update
Alia Bhatt| Ranbir Kapoor| Alia and Ranbir

ബോളിവുഡിലെ പ്രമുഖ താരദമ്പതികളാണ് ആലിയയും രൺബീറും

ഐഎസ്എൽ ടീമായ മുംബൈ സിറ്റി എഫ്സിയുടെ സഹ ഉടമസ്ഥനും ഫുട്ബോൾ ആരാധകനുമാണ് ബോളിവുഡ് താരം രൺബീർ കപൂർ. തന്റെ സഹപ്രവർത്തകർക്കൊപ്പം സൗഹൃദ മത്സരങ്ങൾ കളിക്കാൻ സമയം കണ്ടെത്താറുണ്ട് താരം. പക്ഷെ ഒരാൾക്കൊപ്പം കളിക്കാൻ മാത്രം രൺബീറിന് താത്പര്യമില്ല, അത് വോറാരുമല്ല താരത്തിന്റെ ഭാര്യ ആലിയ ഭട്ടിനൊപ്പമാണ്.

Advertisment

തന്റെ ടീമിന്റെ പുതിയ ജേഴ്സി കുറച്ച് ദിവസങ്ങൾക്കു മുൻപാണ് രൺബീർ ഒരു പരിപാടിയ്ക്കിടെ ലോഞ്ച് ചെയ്തത്. ഒന്നിച്ച് ഫുട്ബോൾ കളിക്കാൻ താത്പര്യമില്ലാത്ത ഒരാളുടെ പേര് പറയാൻ സംഭാഷണത്തിനിടെ താരത്തോട് ആവശ്യപ്പെട്ടു. "ഞാൻ എന്റെ ഭാര്യ ആലിയയെ പറയും. അവൾക്ക് ഭയങ്കര മത്സരബുദ്ധിയാണ്. ഏതെങ്കിലും ഒരു ഗെയിമിൽ അവളെ തോൽപ്പിച്ചാൽ അത് ഒരുപാട് നാൾ പറഞ്ഞു കൊണ്ടേയിരിക്കും. ആ നീരസം എന്നോട് കാണിക്കുകയും ചെയ്യും. അതുകൊണ്ട് ആലിയയ്‌ക്കൊപ്പം കളിക്കുന്നത് ഞാൻ ഒഴിവാക്കും," രൺബീർ പറഞ്ഞു.

ആലിയ ജയിക്കുകയാണെങ്കിൽ തന്നെ അവിടെയും തനിക്ക് പ്രശ്നമാണെന്നും രൺബീർ പറയുന്നു. ആലിയ ജയിച്ചാൽ പിന്നെ ഭയങ്കര അഹങ്കാരത്തോടെയുള്ള പെരുമാറ്റമായിരിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

Advertisment

കൗമാര കാലഘട്ടത്തിൽ തനിക്ക് ആകെയുണ്ടായിരുന്നു ആശ്വാസം ഫുട്ബോളായിരുന്നെന്ന് രൺബീർ പറഞ്ഞു. സ്കുളിൽ താനൊരു മികച്ച വിദ്യാത്ഥിയല്ലായിരുന്നെന്നും താരം പറയുന്നു. "നാൽ, അഞ്ച് ക്ലാസ്സുകളിലൊക്കെ പഠിക്കുമ്പോൾ പഠനത്തിൽ ഞാനൊരു മികച്ച വിദ്യാർത്ഥിയായിരുന്നില്ല. സ്കൂളിലെ ഫുട്ബോൾ ടീമിൽ ചേർന്നപ്പോഴാണ് എനിക്കൊരു വ്യക്തിത്വമുണ്ടാകുന്നത്. ഫുട്ബോൾ എന്റെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്. എന്റെ പേര് ആദ്യമായി പത്രത്തിൽ വന്നത് ഇപ്പോൾ ഓർക്കുന്നു. ഇന്റർ സ്കൂൾ ഫുട്ബോളിൽ ഒരു ഗോൾ നേടിയതിനായിരുന്നത്."

2022ൽ മുംബൈയിൽ വച്ചായിരുന്നു ആലിയ ഭട്ടിന്റെയും രൺബീർ കപൂറിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 2022 നവംബറിലാണ് മകൾ റാഹ ജനിച്ചത്. മകൾ പിറന്ന് കുറച്ച് മാസങ്ങൾക്കു ശേഷം തന്നെ ആലിയ അഭിനയത്തിൽ സജീവമായി. കരൺ ജോഹറിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന 'റോക്കി ഔർ റാണി കീ പ്രേം കഹാനി' ആണ് ആലിയയുടെ പുതിയ ചിത്രം.

'തൂ ജൂത്താ മേൻ മക്കർ' ആണ് രൺബീറിന്റെ അവസാനമായി റിലീസിനെത്തിയ ചിത്രം. സന്ദീപ് റെഡ്ഡി വാങ്കയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന രൺബീർ ചിത്രം 'ആനിമൽ' ഡിസംബർ ഒന്നിന് റിലീസിനെത്തും.

Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: