ബോളിവുഡ് സുന്ദരികളായ കരിഷ്‌മ കപൂറിന്റെയും കരീന കപൂറിന്റെയും പിതാവും നടനുമായ റൺദീർ കപൂറിന്റെ 70-ാം ജന്മദിനാഘോഷം കഴിഞ്ഞ ദിവസം ആഘോഷമായി നടത്തിയിരുന്നു. എന്നാൽ പാർട്ടിയും ആഘോഷങ്ങളും അവസാനിക്കുന്നില്ല എന്നു പറഞ്ഞുകൊണ്ട് വീണ്ടും കപൂർ കുടുംബത്തിൽ നിന്ന് വീണ്ടും ചില രസകരമായ ചിത്രങ്ങൾ പുറത്തുവന്നു.

കപൂർ സഹോദരിമാരുടെ സഹോദരനായ റൺബീർ കപൂറാണ് ഇന്നലെ മാസ്റ്റർ ഷെഫായി മാറിയത് ! റോക്ക് സ്റ്റാറിന്റെ കൂടെ കരീനയുടെ ഭർത്താവും നടനുമായ സെയ്‌ഫ് അലി ഖാനും ചേർന്നപ്പോൾ പാചകവും ബോളിവുഡിലെ സൂപ്പർ താരങ്ങൾക്ക് വഴങ്ങുമെന്ന് അവർ തെളിയിച്ചു. റൺബീറും സെയ്‌ഫും പാചകം ചെയ്യുന്ന ചിത്രം കരിഷ്‌മയാണ് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്.

ഞങ്ങളുടെ സ്വന്തം മാസ്റ്റർ ഷെഫുമാരാണ് എന്നു പറഞ്ഞാണ് കരിഷ്‌മ താരങ്ങളുടെ ചിത്രം പോസ്റ്റ് ചെയ്‌തത്. രസകരമായ സന്ധ്യയായിരുന്നു ഇതെന്നും അവർ കുറിച്ചു. കരിഷ്‌മ, കരീന, സെയ്‌ഫ്, രൺബീർ, കരിഷ്‌മയുടെ സുഹൃത്ത് സന്ദീപ് ടോഷ്‌നിവാൽ എന്നിവർ ശശി കപൂറിന്റെ വീട്ടിലാണ് ഒത്തു കൂടിയത്.

കരീന കപൂറും ഭർത്താവ് സെയ്‌ഫ് അലി ഖാനും.

ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനി സിഇഒ ആയ സന്ദീപ് ടോഷ്‌നിവാലുമായി കരിഷ്‌മ ഡേറ്റിങ്ങിലാണെന്ന അഭ്യൂഹത്തിനിടയ്‌ക്കാണ് ഇരുവരും കുടുംബത്തോടൊത്ത് വീണ്ടും ശശി കപൂറിന്റെ വീട്ടിൽ ഒത്തുകൂടിയത്. കഴിഞ്ഞ ദിവസം നടന്ന രൺദീർ കപൂറിന്റെ ജന്മദിനാഘോഷങ്ങളിലും സന്ദീപ് പങ്കെടുത്തിരുന്നു.

കരിഷ്‌മ കപൂറും സുഹൃത്ത് സന്ദീപും.

കരിഷ്‌മ, കരീന സഹോദരിമാരുടെ പിതൃസഹോദരൻ റിഷി കപൂറിന്റെ മകനാണ് രൺബീർ കപൂർ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ