scorecardresearch
Latest News

എനിക്കവളെ നന്നായി അറിയാം, അത് കൊണ്ടാണ്… ദീപികയെക്കുറിച്ച് രൺബീർ

ഞങ്ങൾ ഒരുമിച്ചാണ് തുടങ്ങിയത്, എനിക്കവളെ നന്നായി അറിയാം. അത് കൊണ്ടാണ്…

ranbir, ranbir kapoor, deepika apdukone, ranbir deepika films, deepika ranbir films, bollywood news

ദീപിക പദുകോൺ-രൺബീർ കപൂർ എന്നിവർ ചേർന്ന് അഭിനയിച്ച ചിത്രമാണ് ‘തമാശ.’ ബോക്സ്ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഏറെ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രമായിരുന്നു അത്. ദീപിക-രൺബീർ എന്നിവരുടെ അഭിനയവും കെമിസ്ട്രിയുമാണ് പ്രത്യേകം പരാമർശിക്കപെട്ടത്.

അഭിനയ ജീവിതത്തിന്റെ തുടക്കത്തിൽ ഇരുവരും പ്രണയത്തിലായിരുന്നു എന്നാൽ പിന്നീട് പിരിയുകയായിരുന്നു. അത് കൊണ്ട് തന്നെ പ്രണയ പരാജയത്തിന് ശേഷം അവർ ഒന്നിച്ചഭിനയിക്കുന്ന ചിത്രങ്ങൾ എല്ലാം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുമായിരുന്നു.

ചിത്രത്തിനെക്കുറിച്ചും അതിലെ ദീപികയുടെ അഭിനയത്തെക്കുറിച്ചും അടുത്തിടെ രൺബീർ കപൂർ ഒരു അഭിമുഖത്തിൽ സംസാരിച്ചു. തന്നെ ഇത്രമേൽ അത്ഭുതപ്പെടുത്തിയ മറ്റൊരു അഭിനേതാവില്ല എന്നാണു ‘തമാശ’യിലെ ‘അഗർ തും സാഥ് ഹോ’ എന്ന ഗാന രംഗത്തെ പരാമർശിച്ച് രൺബീർ പറഞ്ഞത്.

‘ഈ സീനിൽ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ദീപികയെയാണ്. ചില സീനുകൾ ഉണ്ട്, അഭിനേതാവിന്റെ സ്വഭാവത്തിനോട് അടുത്ത് നിൽക്കുന്നത്. ഇതി അത്തരത്തിൽ ഒരു സീൻ ആണ്. ഈ സീനിൽ എന്റെ ക്യാരക്ടർ ആർക് ഉണ്ട്. ഈ കഥാപാത്രം എന്തോ വലിയ വിഷമങ്ങളിലൂടെ കടന്നു പോവുകയാണ്. ഞാനുമതേ അവസ്ഥയിൽ ആയിരുന്നു. ദീപികയ്ക്ക് ആ സങ്കടം മനസ്സിലായി. അപ്പോൾ അതൊരു റിയാക്റ്റിവ് സീൻ ആയി തീർന്നു. ഞാൻ ചെയ്യുന്ന കാര്യങ്ങൾക്ക് അവർ റിയാക്റ്റ് ചെയ്യും, അവർ ചെയ്യുന്ന കാര്യങ്ങൾക്ക് ഞാനും. അങ്ങനെ അതൊരു വളരെ ജൈവമായ,റിയലിസ്റ്റിക് ആയ ഒരു സീൻ ആയിത്തീർന്നു.’

‘യേ ജവാനി ഹേ ദിവാനി,’ ‘ബച്നാ എ ഹസീനൊ’ എന്നീ ചിത്രങ്ങളിലും ഇവർ ഒന്നിച്ചഭിനയിച്ചിരുന്നു. ഇരു ചിത്രങ്ങളിലും ദീപിക എന്ന നടിയുടെ വളർച്ച തനിക്ക് കൃത്യമായി കാണാൻ കഴിഞ്ഞു എന്നും രൺബീർ കൂട്ടിച്ചേർത്തു.

‘ദീപികയുടെ എപ്പോൾ അഭിനയിക്കുന്നതും സന്തോഷം തരുന്നതാണ്. കാരണം ഞങ്ങൾ ഒരുമിച്ചാണ് തുടങ്ങിയത്. ഇപ്പോൾ എനിക്ക് കാണാം ഒരു നടിയെന്ന നിലയിൽ ദീപിക എത്രത്തോളം വളർന്നു എന്ന്. എന്നെ ഇത്രമേൽ സർപ്രൈസ് ചെയ്ത മറ്റൊരു അഭിനേതാവില്ല. കാരണം എനിക്കവളെ നന്നായി അറിയാം. അത് കൊണ്ടാണ് ഞാൻ ഇമ്പ്രെസ്സ്ഡ് ആയത്. ‘തമാശ’യിലെയൊക്കെ ഓരോ രംഗത്തിലും അവളെന്നെ അത്ഭുതപ്പെടുത്തികൊണ്ടിരുന്നു.

Read Here: കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ആലിയയും രൺബീറും

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranbir kapoor on deepika padukone tamasha agar saath ho song