scorecardresearch
Latest News

രൺബീർ കപൂർ ചിത്രത്തിന്റെ സെറ്റിൽ തീപിടുത്തം; ഒരാൾ മരിച്ചു

ഒന്നര വർഷം മുമ്പ് ബാംഗൂർ നഗറിലെ ഒരു ഫിലിം സെറ്റിലും സമാനമായ രീതിയിൽ തീപിടുത്തമുണ്ടായിരുന്നു. രണ്ടു സെറ്റുകളും ഒരുക്കിയത് ഒരേ വ്യക്തി തന്നെയാണെന്നാണ് എഫ്ഡബ്ല്യുഐസിഇ ജനറൽ സെക്രട്ടറി അശോക് ദുബെ ആരോപിക്കുന്നത്

luv ranjan set fire, ranbir kapoor set fire, rajshri set fire, luv ranjan film set, ranbir kapoor luv ranjan film

രൺബീർ കപൂർ നായകനാവുന്ന ലവ് രഞ്ജൻ എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാൾ മരിച്ചു. തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ മനീഷ് ദേവാഷി (32)യെ അടുത്തുള്ള കൂപ്പർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

അന്ധേരി വെസ്റ്റിലെ ചിത്രകൂട് ഗ്രൗണ്ടിന് അടുത്തടുത്തുള്ള രണ്ട് സിനിമാ സെറ്റുകളിലാണ് വെള്ളിയാഴ്ച ഉച്ചയ്ക്ക് തീപിടിത്തമുണ്ടായത്. വൈകീട്ട് 4.30 ഓടെയാണ് സെറ്റിൽ തീ പടർന്നത്. എട്ട് ഫയർ എഞ്ചിനുകളുടെയും അഞ്ച് വാട്ടർ ജെട്ടികളുടെയും ഉപകരണങ്ങളുടെയും സഹായത്തോടെ ഏതാണ്ട് അഞ്ചു മണിക്കൂറെടുത്താണ് തീ അണച്ചത്. മര ഉരുപ്പടികൾ സൂക്ഷിച്ചിരുന്ന താൽക്കാലിക പന്തലിൽ തീ പടർന്നതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥർ പറഞ്ഞു.

രാജശ്രീ പ്രൊഡക്ഷൻസിന്റെ സെറ്റും സംവിധായകൻ ലവ് രഞ്ജന്റെ പുതിയ സിനിമയുടെ സെറ്റുമാണ് തീപിടിത്തത്തിൽ കത്തിനശിച്ചതെന്ന് ഫെഡറേഷൻ ഓഫ് വെസ്റ്റേൺ ഇന്ത്യ സിനി എംപ്ലോയീസ് ജനറൽ സെക്രട്ടറി അശോക് ദുബെ പറഞ്ഞു.

luv ranjan film set fire

ഒന്നര വർഷം മുമ്പ് ബാംഗൂർ നഗറിലെ ഒരു ഫിലിം സെറ്റിലും സമാനമായ രീതിയിൽ തീപിടുത്തമുണ്ടായിരുന്നു. അന്ന് സെറ്റൊരുക്കിയ അതേ വ്യക്തി തന്നെയാണ് ഈ സെറ്റുകൾ സ്ഥാപിച്ചതെന്നും അശോക് ദുബെ ആരോപിച്ചു. “സിനിമ സെറ്റുകളിലെ തീപിടിത്തം ഇടയ്ക്കിടെ ആവർത്തിക്കുകയാണ്. സെറ്റുകൾ നിർമ്മിക്കാൻ മുനിസിപ്പൽ കോർപ്പറേഷൻ അനുമതി നൽകുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് മനസ്സിലാക്കുന്നതിൽ ഞങ്ങൾ പരാജയപ്പെടുന്നു. അഗ്നി സുരക്ഷാ നിയമങ്ങൾ പാലിക്കണം,” ദുബെ പറഞ്ഞു.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranbir kapoor luv ranjan film set fire doused after five hours one dead mumbai