/indian-express-malayalam/media/media_files/uploads/2023/10/Ranbir-Kapoor.jpg)
ദേശീയ പുരസ്കാര ദാന ചടങ്ങിനിടെ വഹീദ റഹ്മാനും രൺബീറും
ചൊവ്വാഴ്ച ന്യൂഡൽഹിയിൽ നടന്ന 69-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിൽ മികച്ച നടിയ്ക്കുള്ള പുരസ്കാരം ആലിയ ഭട്ട് ഏറ്റുവാങ്ങുന്നത് നേരിൽ കാണാനായി ഒപ്പം രൺബീർ കപൂറും എത്തിയിരുന്നു. ചടങ്ങിനിടയിൽ നിന്നുള്ള രൺബീറിന്റെ ഒരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്.
അവാർഡ് സ്വീകരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ മുതിർന്ന നടി വഹീദ റഹ്മാനും ഉണ്ടായിരുന്നു. ചടങ്ങിൽ വഹീദ റഹ്മാൻ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി. ചിത്രങ്ങൾ പകർത്താനായി ഫോട്ടോഗ്രാഫർമാർ വഹീദയെ പൊതിഞ്ഞപ്പോൾ അവരെ സംരക്ഷിക്കുന്ന രൺബീറിനെയാണ് വീഡിയോയിൽ കാണാനാവുക.
വഹീദയുടെ തൊട്ടുപിറകിലായിട്ടായിരുന്നു ആലിയയും രൺബീറും ഇരുന്നത്. ഫോട്ടോഗ്രാഫർമാർ ചിത്രങ്ങൾ പകർത്താനായി തിടുക്കപ്പെടുമ്പോൾ അത് വഹീദയെ അസ്വസ്ഥയാക്കുന്നുവെന്ന് മനസ്സിലാക്കിയ രൺബീർ എണീറ്റുനിന്ന് മുതിർന്ന താരത്തെ ബുദ്ധിമുട്ടിക്കരുതെന്ന് അഭ്യർത്ഥിക്കുന്നതും വീഡിയോയിൽ കാണാം. തിരിച്ച് തന്റെ ഇരിപ്പിടത്തിലിരുന്ന് രൺബീർ ആലിയയോട് സാഹചര്യം വിശദീകരിക്കുന്നതും കാണാം.
രൺബീറിന്റെ ഈ ഗസ്ചര്‍ ഇഷ്ടപ്പെട്ട ആരാധകർ താരത്തെ അഭിനന്ദിക്കുകയാണ് സമൂഹമാധ്യമങ്ങളിലൂടെ.
ദേശീയ അവാർഡ് ദാന ചടങ്ങിനിടെ പുരസ്കാരമേറ്റുവാങ്ങിയ ആലിയയെ രൺബീർ അഭിനന്ദിക്കുന്നതിന്റെ ചിത്രങ്ങളും വൈറലാവുകയാണ്. രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ആദരം ഏറ്റുവാങ്ങാൻ ആലിയ വേദിയിലേക്ക് പോകുമ്പോൾ, രൺബീർ തന്റെ ഫോണിൽ ആ നിമിഷം റെക്കോർഡുചെയ്യുന്നതും കാണാം.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സഞ്ജയ് ലീല ബൻസാലിയുടെ ഗംഗുഭായ് കത്യവാടിയിലെ അഭിനയത്തിനാണ് ആലിയയ്ക്ക് പുരസ്കാരം ലഭിച്ചത്.
ആനിമൽ എന്ന ചിത്രത്തിന്റെ റീലിസ് കാത്തിരിക്കുകയാണ് രൺബീർ ഇപ്പോൾ. സന്ദീപ് റെഡ്ഡി വനഗ സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബർ ഒന്നിന് തിയേറ്ററുകളിൽ എത്തും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us