ആലിയ ഭട്ട് ഞായറാഴ്ച തന്റെ അമ്മയ്‌ക്കായി മനോഹരമായ ഒരു ജന്മദിനാഘോഷം നടത്തി. അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് ആഘോഷങ്ങളിൽ പങ്കെടുത്തത്. രൺബീർ കപൂറും, അമ്മ നീതു കപൂർ, സഹോദരി റിധിമ കപൂർ സാഹ്‌നി, മരുമകൾ സമാറ സാഹ്‌നി എന്നിവരുൾപ്പെടെയുള്ളവരാണ് ആഘോഷത്തിൽ പങ്കെടുത്തത്. പാർട്ടിയിൽ നിന്നുള്ള നിരവധി ഫോട്ടോകൾ ഇന്റർനെറ്റിൽ ഇടംനേടിയപ്പോൾ, ആരാധകരുടെ ശ്രദ്ധ ആകർഷിച്ചത് രൺബീർ തന്റെ ജീവിതത്തിലെ സ്ത്രീകളുമൊത്തുള്ള ഒരു സെൽഫിയാണ്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ റിധിമ കപൂർ സെൽഫി പങ്കുവച്ചു.

Read More: നാത്തൂന് സർപ്രൈസുമായി ആലിയ ഭട്ട്

ranbir kapoor, ranbir kapoor pics, ranbir kapoor films, ranbir kapoor family, ranbir kapoor mom, ranbir kapoor mother, ranbir kapoor cycling, neetu kapoor, neetu kapoor son, neetu kapoor family, neetu kapoor films, alia bhatt, alia bhatt pics, alia bhatt family, alia bhatt mother, soni razdan, soni razdan birthday, shaheen bhatt

സെൽഫിയിൽ രൺബീർ കപൂർ സോണി റസ്ദാൻ, ഷഹീൻ ഭട്ട്, ആലിയ ഭട്ട്, റിദ്ദിമ കപൂർ സാഹ്‌നി, നീതു കപൂർ എന്നിവരോടൊപ്പം പോസ് ചെയ്യുന്നതായി കാണാം.

ആലിയ ഭട്ടും ഷഹീൻ ഭട്ടും അമ്മ സോണി റസ്ദാന് വേണ്ടി ഒരു ജന്മദിനാഘോഷം സംഘടിപ്പിച്ചു. ആലിയ തന്റെ അമ്മയോടൊപ്പം ഒരു മനോഹരമായ ഫോട്ടോ പങ്കുവെച്ചു,

View this post on Instagram

A post shared by Shaheen Bhatt (@shaheenb) on

അടുത്തിടെ റിദ്ധിമയുടെ നാൽപ്പതാം ജന്മദിനമായിരുന്നു. ജന്മദിനത്തിൽ നീതുവിനും രൺബീറിനും ഒപ്പം ചേർന്ന് റിദ്ധിമയ്ക്കായി ആലിയ ഒരു കിടിലൻ സർപ്രൈസായിരുന്നു ഒരുക്കിയത്.

റിദ്ധിമയ്ക്കായി കപൂർ കുടുംബം ഒരുക്കിയ വീഡിയോ ആണ് ജന്മദിനത്തെ ഏറെ സ്പെഷ്യൽ ആക്കിയത്. വീഡിയോയിൽ നീതു, രൺബീർ, ആലിയ, റിദ്ധിമയുടെ അമ്മായി റീമ ജെയിൻ, ഭർത്താവ് ഭാരത് സാഹ്നി, കസിൻ അർമാൻ ജെയിൻ എന്നിവർ ചേർന്ന് ‘ഖുർബാനി’ (1980) എന്ന ചിത്രത്തിലെ ‘ആപ് ജൈസ കോയി,” എന്ന ഗാനം പുനരാവിഷ്കരിച്ചിരിക്കുകയാണ്. രൺബീറിനൊപ്പം ചുവടുവെയ്ക്കുന്ന ആലിയയാണ് വീഡിയോയിലെ ഹൈലൈറ്റ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook