ഇന്നലെയായിരുന്നു ബോളിവുഡ് താരം രൺബീർ കപൂറിന്റെ 39-ാം ജന്മദിനം. ഗേൾഫ്രണ്ട് ആലിയ ഭട്ടിനൊപ്പം രാജസ്ഥാനിലെ ജോധ്പൂർ സുജൻ ജവായ് ക്യാമ്പിലായിരുന്നു രൺബീറിന്റെ ജന്മദിനാഘോഷം. സൂര്യാസ്തമയം ആസ്വദിക്കുന്ന രൺബീറിന്റെയും ആലിയയുടെയും ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
രൺബീർ- ആലിയ താരജോഡികൾ അവധിക്കാലം ചെലവഴിക്കുന്ന ആഡംബര റിസോർട്ടിലെ ഒരു മുറിയ്ക്ക് 75,000 രൂപ മുതൽ 1,65,000 രൂപയാണ് വില. രാജസ്ഥാനിന്റെ തനത് സംസ്കാരത്തിനപ്പുറം ലക്ഷ്വറിയും ഒത്തൊരുമിക്കുന്ന ടെന്റുകളും സ്യൂട്ടുകളുമാണ് ഇവിടെയുള്ളത്.

“ജന്മദിനാശംസകൾ, എന്റെ ജീവിതമേ,” എന്നാണ് രൺബീറിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഇന്നലെ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ധിമ കപൂർ സാഹ്നി, സിനിമാരംഗത്തു നിന്ന് നടി അനുഷ്ക ശർമ്മ, മനീഷ് മൽഹോത്ര, അനുഷ്ക രഞ്ജൻ തുടങ്ങിയവരും രൺബീറിന് ആശംസകൾ നേർന്നിരുന്നു.
കഴിഞ്ഞ നാലുവർഷമായി രൺബീറും ആലിയയും പ്രണയത്തിലാണ്. ഇവരുടെ വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.