Latest News
വിദ്യാര്‍ഥിനി വെടിയേറ്റ് മരിച്ച സംഭവം: രാഖിലിന്റെ സുഹൃത്തുക്കളെ കേന്ദ്രീകരിച്ചും അന്വേഷണം

ജഗ്ഗ ജാസൂസിലെ ഗോവിന്ദയുടെ രംഗങ്ങളെല്ലാം വെട്ടി മാറ്റി, രൺബീർ കപൂർ മാപ്പു പറഞ്ഞു

തന്റെ രംഗങ്ങൾ നീക്കം ചെയ്തതിനെ ട്വിറ്ററിലൂടെ 53 കാരനായ ഗോവിന്ദ വിമർശിച്ചിരുന്നു

govinda, ranbir kapoor, jagga jasoos

രൺബീർ കപൂറും കത്രീന കെയ്ഫും ഒന്നിക്കുന്ന ചിത്രമാണ് ജഗ്ഗ ജാസൂസ്. ചിത്രത്തിൽനിന്നും താൻ അഭിനയിച്ച രംഗങ്ങളെല്ലാം നീക്കം ചെയ്തുവെന്നാരോപിച്ച് നടൻ ഗോവിന്ദ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് മാപ്പ് പറഞ്ഞിരിക്കുകയനാണ് രൺബീർ കപൂർ.

”ഗോവിന്ദയെപ്പോലെ മുതിർന്ന നടൻ അഭിനയിച്ച രംഗങ്ങളെല്ലാം നീക്കം ചെയ്തത് എന്റെയും സംവിധായകൻ അനുരാഗ് ബസുവിന്റെയും തെറ്റാണ്. പൂർണമായ തിരക്കഥ ഇല്ലാതെയാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങിയത്. ചിത്രീകരണം പൂർത്തിയായപ്പോൾ സിനിമ വളരെ നീണ്ടുപോയി. മാത്രമല്ല ഗോവിന്ദയുടെ കഥാപാത്രത്തിന് റോളൊന്നും ഇല്ലാതെയായി. ഇത്രയും വലിയൊരു നടന് ചെറിയ റോൾ നൽകുന്നത് മോശമാണല്ലോ എന്നോർത്താണ് അദ്ദേഹത്തിന്റെ രംഗങ്ങൾ നീക്കം ചെയ്തതതെന്ന്” രൺബീർ ഒരു അഭിമുഖത്തിൽ പറഞ്ഞു.

തന്റെ രംഗങ്ങൾ നീക്കം ചെയ്തതിനെ ട്വിറ്ററിലൂടെ 53 കാരനായ ഗോവിന്ദ വിമർശിച്ചിരുന്നു. ”കപൂർ കുടുംബത്തോട് എനിക്ക് ബഹുമാനമുണ്ട്. മുതിർന്ന താരത്തിന്റെ മകനായതിനാലാണ് കോൺട്രാക്ട് പോലും ഒപ്പിടാതെ ജഗ്ഗ ജാസൂസിൽ അഭിനയിച്ചത്. എനിക്ക് തീരെ സുഖമില്ലാതിരുന്നു. എന്നിട്ടും സൗത്ത് ആഫ്രിക്കയിൽ ചെന്ന് എന്റെ രംഗങ്ങൾ അഭിനയിച്ചു തീർത്തു. ഒരു നടനെന്ന നിലയിൽ ഞാൻ എന്റെ ജോലി ചെയ്തിട്ടുണ്ട്. ചിത്രം റിലീസാകാൻ വൈകിയത് താനാണെന്ന തരത്തിൽ നിരവധി വാർത്തകൾ പ്രചരിക്കുന്നുണ്ടെന്നും” ഗോവിന്ദ് ട്വിറ്ററിൽ എഴുതിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ranbir kapoor apologises to govinda for chopping his role in jagga jasoos

Next Story
“ഞാനൊരു സൂഫി; സൂഫിസം ജീവിതം രൂപപ്പെടുത്തുന്നതിനു സഹായിച്ചു”: എ.ആര്‍.റഹ്മാന്‍ar rahman
The moderation of comments is automated and not cleared manually by malayalam.indianexpress.com