Ranbir Kapoor and Alia Bhatt welcome baby girl: രൺബീർ-ആലിയ ദമ്പതികൾക്ക് പെൺകുഞ്ഞു പിറന്നു. മുംബൈയിലെ ഗിർഗാവിലെ എച്ച്എൻ റിലയൻസ് ഹോസ്പിറ്റലിൽ ഇന്നായിരുന്നു കുഞ്ഞിന്റെ ജനനം. ആലിയയുടെ അമ്മ സോണി റസ്ദാൻ, രൺബീറിന്റെ അമ്മ നീതു കപൂർ എന്നിവരും കുഞ്ഞിന്റെ ജനനസമയത്ത് ആശുപത്രിൽ ഉണ്ടായിരുന്നു.
ഈ വർഷം ഏപ്രിലിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് തൊട്ടു പിന്നാലെ, താൻ ഗർഭിണിയാണെന്ന് ആലിയ പ്രഖ്യാപിച്ചത് ആരാധകർക്ക് വലിയ സർപ്രൈസ് ആയിരുന്നു.
രൺബീറിനും ആലിയയ്ക്കും ഈ വർഷം ഒന്നിൽ കൂടുതൽ റിലീസുകൾ ഉണ്ടായിരുന്നു. അതിൽ ‘ബ്രഹ്മാസ്ത്ര’ ഇരുവരും ഒന്നിച്ചെത്തിയ ചിത്രമാണ്. ‘ഷംഷേര’യാണ് രൺബീറിന്റെ ചിത്രം. ‘ഗംഗുഭായ് കത്തിയവാഡി,’ ‘ആർ ആർ ആർ,’ ‘ഡാർലിംഗ്സ്’ എന്നിവയാണ് ആലിയയുടെ മറ്റു ചിത്രങ്ങൾ. ‘റോക്കി ഓർ റാണി കീ പ്രേം കഹാനി,’ ‘ഹാർട്ട് ഓഫ് സ്റ്റോൺ’ എന്നിവയാണ് ഇനി വരാനിരിക്കുന്ന ആലിയ ചിത്രങ്ങൾ.