Latest News

കല്യാണ മേളം തുടങ്ങി; രൺബീറും ആലിയയും ഡിസംബറിൽ വിവാഹിതരാകും

രൺബീറിന്റേയും ആലിയയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം

ranbir kapoor Alia Bhatt marriage, രൺബീ കപൂറിന്റേയും ആലിയ ഭട്ടിന്റേയും വിവാഹം,ranbir kapoor, alia, rishi, love, ie malayalam, ആലിയ രണ്‍ബിർ, റിഷി, iemalayalam, ഐഇ മലയാളം

ബോളിവുഡ് ഏറെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് രൺബീ കപൂറും ആലിയ ഭട്ടുമായുള്ള വിവാഹത്തിന്. രണ്ടു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തെ കുറിച്ച് പല വാർത്തകളും വന്നിരുന്നെങ്കിലും ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരാകും എന്നതാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓപ്പൺ മാഗസിനിൽ രാജീവ് മസന്ദ് ആണ് ഇക്കാര്യം പറയുന്നത്.

ഇരുവരും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന അയാൻ മുഖർജിയുടെ ബ്രഹ്മാസ്ത്ര എന്ന ചിത്രം ഡിസംബർ നാലിന് തിയേറ്ററുകളിലെത്തും. ഇതിന് ശേഷമായിരിക്കും വിവാഹം.

രൺബീറിന്റേയും ആലിയയുടേയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. കുടുംബാംഗങ്ങളെ വിവാഹ തിയതിയും അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പുറത്തുവരുന്നു.

Read More: ആലിയയുടേയും രൺബീറിന്റേയും വിവാഹം പ്രഖ്യാപിച്ച് ദീപിക

ഇരുവരും പ്രണയത്തിലാണെന്ന വാർത്തകൾ നേരത്തേ മുതലേ പുറത്തുവന്നിരുന്നു. രൺബീറിന്റെ കുടുംബത്തിനൊപ്പം പല അവസരങ്ങളിലും ആലിയ ഭട്ടിനെ കണ്ടതോടെയാണ് ഈ പ്രണയത്തിനു ചുറ്റുമുള്ള ‘പാപ്പരാസികളുടെ കറക്കം’ ആരംഭിച്ചത്. സോനം കപൂറിന്റെ വിവാഹ റിസപ്ഷനും ഇരുവരും ഒന്നിച്ചായിരുന്നു വേദിയിലെത്തിയത്.

Read More: ആലിയയെ രൺബീറിന് ഇഷ്ടമാണ്: റിഷി കപൂർ

പിന്നീട് ആലിയയുടെ പിതാവ് മഹേഷ് ഭട്ടും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ദി ടെലഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് മകളും രൺബീറും തമ്മിലുളള പ്രണയത്തെക്കുറിച്ച് മഹേഷ് ഭട്ട് വ്യക്തമാക്കിയത്. ”അതെ, അവർ പ്രണയത്തിലാണ്. അത് മനസ്സിലാക്കാൻ ഒരു ജീനിയസ് ആവേണ്ട കാര്യമില്ല. എനിക്ക് രൺബീറിനെ ഇഷ്ടമാണ്. അയാൾ നല്ലൊരു വ്യക്തിയാണ്,” മഹേഷ് ഭട്ട് പറഞ്ഞു. രൺബീർ-ആലിയ വിവാഹ അഭ്യൂഹങ്ങളെക്കുറിച്ചും മഹഷ് ഭട്ട് പ്രതികരിച്ചു. ”വിവാഹത്തെക്കുറിച്ച് തീരുമാനിക്കേണ്ടത് അവരാണ്. അത് എപ്പോൾ നടക്കുമെന്ന് എനിക്ക് പറയാൻ ആകില്ല. നമുക്ക് കാത്തിരിക്കാം,” എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

ആലിയയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തിന്, ” ഇതൊരു പുതിയ തുടക്കമാണ്. അതിനെ കുറിച്ച് ഇപ്പോൾ കൂടുതൽ സംസാരിക്കാൻ ഞാനിഷ്ടപ്പെടുന്നില്ല. കുറച്ചുസമയം വേണം.” എന്നായിരുന്നു രൺബീറിന്റെ പ്രതികരണം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Ranbir kapoor alia bhatt wedding in december

Next Story
എളുപ്പമല്ല ആ മാറ്റം: ജാന്മണി ദാസ്Jaanmani das, jaanmoni das, jaanmoni, jaanmanii makeup artist, makeup artist, make up
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express