ന്യൂഡല്‍ഹി: രണ്‍ബീര്‍ കപൂര്‍-ആലിയ ഭട്ട് വിവാഹത്തിന് ആഘോഷങ്ങള്‍ ബോളിവുഡില്‍ തുടരുകയാണ്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത വിവാഹം പോലെ തന്നെയായിരുന്നു പാര്‍ട്ടി. രണ്‍ബീറിന്റേയും ആലിയയുടേയും പ്രിയപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു ക്ഷണം.
ഷാരൂഖ് ഖാന്, കരിസ്മ കപൂര്‍, ആദാര്‍ ജെയിന്, ആദിത്യ റോയ് കപൂര്‍, സംഗീത സംവിധായകന് പ്രിതം, അര്ജുന് കപൂര്‍, മലൈക അറോറ, അനുഷ്ക രഞ്ജന്‍, കരണ്‍ ജോഹര്‍, ശങ്കുന് ബത്ര, ശ്വേത ബച്ചന്, നതാഷ നന്ദ, അയണ്‍ മുഖര്‍ജി എന്നിവരാണ് പാര്‍ട്ടിയില്‍ പങ്കെടുത്ത പ്രമുഖരില്‍ ചിലര്‍.



അഞ്ചുവർഷത്തെ പ്രണയത്തിനു ശേഷമാണ് രണ്‍ബീറും ആലിയയും ഏപ്രില്‍ 14 ന് വിവാഹിതരായത്. പാലി ഹിൽസിലെ രൺബീറിന്റെ വീടായ വാസ്തുവിൽ ആയിരുന്നു വിവാഹാഘോഷ ചടങ്ങുകൾ നടന്നത്.
രൺബീറിന്റെ അമ്മ നീതു കപൂർ, സഹോദരി റിദ്ദിമ കപൂർ, സംവിധായകരായ കരൺ ജോഹർ, അയാൻ മുഖർജി, ഡിസൈനർ മനീഷ് മൽഹോത്ര, ആലിയയുടെ പിതാവ് മഹേഷ് ഭട്ട്, പൂജ ഭട്ട്, ഷഹീൻ ഭട്ട്, കരീന കപൂർ, കരീഷ്മ കപൂർ, സെയ്ഫ് അലി ഖാൻ എന്നു തുടങ്ങി ആലിയയുടെയും രൺബീറിന്റെയും വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്.
Also Read: സർപ്രൈസുകൾ നിറഞ്ഞ സായാഹ്നം; മെഹന്ദി ചിത്രങ്ങളുമായി ആലിയ