scorecardresearch

രൺബീറിനെ പ്രശംസിച്ച് പാപ്പരാസികൾ; അപ്പോൾ എന്റെ ലുക്കോ? കുസൃതിയോടെ ആലിയ

രൺബീറിന്റെ ക്ലീൻ ഷേവ് ലുക്കിനെ പ്രശംസിച്ച് പാപ്പരാസികൾ

രൺബീറിന്റെ ക്ലീൻ ഷേവ് ലുക്കിനെ പ്രശംസിച്ച് പാപ്പരാസികൾ

author-image
Entertainment Desk
New Update
Ranbir Kapoor| Alia Bhatt| Raha Kapoor

മുംബൈ എയർപോർട്ടിൽ ആലിയയും രൺബീർ കപൂറും

മകൾ റാഹയ്ക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കുകയാണ് ബോളിവുഡ് താരദമ്പതികളായ രൺബീർ കപൂറും ആലിയ ഭട്ടും. അവധിക്ക് പോയ രൺബീറും ആലിയയും വ്യാഴാഴ്ച രാവിലെ മുംബൈ വിമാനത്താവളത്തിൽ എത്തിയപ്പോൾ പാപ്പരാസികൾ താരദമ്പതികളെ വളഞ്ഞു. വളരെക്കാലത്തിന് ശേഷം ദമ്പതികളെ ഒരുമിച്ച് കണ്ട സന്തോഷത്തിലായിരുന്നു പാപ്പരാസികൾ. തന്റെ പുതിയ ചിത്രമായ ആനിമലിനായി മേക്കോവർ നടത്തിയിരിക്കുകയാണ് രൺബീർ. താരത്തിന്റെ ക്ലീൻ ഷേവ് ലുക്കിനെ പാപ്പരാസികളും പ്രശംസിച്ചു.

Advertisment

ഇളം നീല ഷർട്ടും പാന്റും വെള്ള സ്‌നീക്കേഴ്സുമായിരുന്നു രൺബീറിന്റെ വേഷം. കറുത്ത സൺഗ്ലാസ്സും വെള്ള ഷൂസും അയഞ്ഞ കറുത്ത ഷർട്ടുമണിഞ്ഞാണ് ആലിയ എത്തിയത്. ഇരുവരും പാപ്പരാസി ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു.

publive-image
publive-image
publive-image

പാപ്പരാസികൾ ചിത്രങ്ങൾ പകർത്തുന്നതിനിടയിലായിരുന്നു രൺബീറിന്റെ ലുക്കിനെ പ്രകീർത്തിച്ചത്. നല്ല ലുക്ക് എന്ന് പാപ്പരാസികൾ പറഞ്ഞപ്പോൾ ആരുടെ ലുക്ക് എന്നായിരുന്നു ആലിയ ചോദിച്ചത്. രൺബീറിന്റെ എന്നു പാപ്പരാസികൾ മറുപടി നൽകിയപ്പോൾ, അപ്പോൾ എന്റെ ലുക്കോ എന്നായിരുന്നു ആലിയയുടെ മറുചോദ്യം.

Advertisment

ഓഗസ്റ്റ് 11 നാണ് രൺബീർ ചിത്രം അനിമൽ തിയേറ്ററുകളിൽ റിലീസിനെത്തുന്നത്. സന്ദീപ് റെഡ്ഡി വംഗയാണ് ചിത്രത്തിന്റെ സംവിധായകൻ. രശ്മിക മന്ദാനയും ചിത്രത്തിലുണ്ട്.

Ranbir Kapoor Alia Bhatt

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: