/indian-express-malayalam/media/media_files/uploads/2019/03/brahmastra-image.jpg)
കുംഭമേളയ്ക്കിടെ അൽപ്പം സിനിമാകാര്യവുമായി എത്തിയ ആലിയയും രൺബീറുമായിരുന്നു പ്രയാഗ് രാജിലെ ഇന്നലെ രാത്രിയിലത്തെ താരങ്ങൾ. ഇരുവരും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രം 'ബ്രഹ്മാസ്ത്ര'യുടെ ലോഗോ പ്രകാശനത്തിന് എത്തിയതായിരുന്നു താരങ്ങൾ. ആലിയയ്ക്കും രൺബീറിനുമൊപ്പം സംവിധായകൻ അയാൻ മുഖർജിയും കുംഭമേളയ്ക്ക് എത്തിയിരുന്നു. പതിവു ലോഗോ പ്രകാശനത്തിൽ നിന്നും മാറി അൽപ്പം വ്യത്യസ്തമായ രീതിയിലാണ് 'ബ്രഹ്മാസ്ത്ര' ലോഗോ പ്രകാശനം അണിയറക്കാർ പ്ലാൻ ചെയ്തിരുന്നത്. ദീപങ്ങളാൽ ആകാശത്തു തെളിഞ്ഞ 'ബ്രഹ്മാസ്ത്ര' എന്ന പേര് ഒരേ സമയം ആശ്ചര്യവും കൗതുകവും പകരുന്ന കാഴ്ചയായിരുന്നു. ബോളിവുഡ് പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫാന്റസി ഡ്രാമ ചിത്രമാണ് 'ബ്രഹ്മാസ്ത്ര'.
പ്രയാഗ് രാജിൽ ജനുവരി 15 മുതൽ ആരംഭിച്ച അർധ കുംഭമേളയുടെ സമാപന ദിവസമായ മഹാശിവരാത്രി ദിനമാണ് ആലിയയും രൺബീറും ഒന്നിച്ചെത്തിയത്. ലൈറ്റ് ഫിക്സ് ചെയ്ത 150 ഓളം ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആകാശത്ത് ബ്രഹ്മാസ്ത്ര എന്ന ലോഗോ തെളിയിച്ചത്. ഭൂമിയിൽ നിന്നും 150 മീറ്റർ ഉയരെ പറന്ന് ഡ്രോൺ ലൈറ്റുകൾ മികച്ച ആകാശക്കാഴ്ചയാണ് കാഴ്ചക്കാർക്ക് സമ്മാനിച്ചത്.
/indian-express-malayalam/media/media_files/uploads/2019/03/brahmastra-3.jpg)
/indian-express-malayalam/media/media_files/uploads/2019/03/brahmastra-2.jpg)
/indian-express-malayalam/media/media_files/uploads/2019/03/brahmastra-1.jpg)
/indian-express-malayalam/media/media_files/uploads/2019/03/brahmastra-759.jpg)
It's about to begin, look 'up' and you'll be ready to witness magic! Tune into https://t.co/aKcEQVFlN0 to see it LIVE from the #Kumbh2019!#Brahmastra@SrBachchan#RanbirKapoor@aliaa08@iamnagarjuna#AyanMukerji@karanjohar@apoorvamehta18#NamitMalhotra@foxstarhindipic.twitter.com/RKCCHHT3Q5
— Dharma Productions (@DharmaMovies) March 4, 2019
ബോളിവുഡിന്റെ പുതിയ പ്രണയജോഡികളായ ആലിയയും രൺബീറും ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന ചിത്രം എന്ന രീതിയിലും ഇരുവരുടെയും ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബ്രഹ്മാസ്ത്ര'. സോനം കപൂറിന്റെ വിവാഹ പാർട്ടിക്ക് രൺബീറും ആലിയയും ഒരുമിച്ച് എത്തിയതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുളള വാർത്തകൾ ബോളിവുഡിൽ പ്രചരിച്ചു തുടങ്ങിയത്. പിന്നാലെ ഇരുവരുടെയും പ്രണയം സ്ഥിതീകരിച്ചുകൊണ്ട് ആലിയയുടെ പിതാവ് മഹേഷ് ഭട്ടും രംഗത്തുവരികയായിരുന്നു. ദീപിക പദുകോൺ- രൺവീർ സിംഗ് വിവാഹം കഴിഞ്ഞതോടെ ആലിയ- രൺബീർ വിവാഹം എപ്പോഴാണെന്ന ചോദ്യങ്ങളുമായി പാപ്പരാസികളും ഇരുവരുടെയും പിറകെയുണ്ട്. വിവാഹവാർത്തകളോട് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല.
Read more: ന്യൂയോര്‍ക്ക് നഗരത്തില്‍ കറങ്ങിത്തിരിഞ്ഞ് രണ്‍ബീറും ആലിയയും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us