scorecardresearch

ബോളിവുഡിൽ കല്യാണമേളം; രണ്‍ബീര്‍-ആലിയ വിവാഹം ഇന്ന്, താരങ്ങൾ എത്തി തുടങ്ങി

രണ്‍ബീറിന്റെ വസതിയില്‍ വച്ചായിരിക്കും ചടങ്ങുകളെന്നാണ് സൂചനകള്‍

Ranbir Alia Wedding

ന്യൂഡല്‍ഹി: മറ്റൊരു കല്യാണമേളത്തിന് കൂടി ബോളിവുഡ് ഒരുങ്ങുകയാണ്. രണ്‍ബീര്‍ കപൂറിന്റേയും ആലിയ ഭട്ടിന്റേയും നാളുകള്‍ നീണ്ട പ്രണയത്തിന് ഇന്ന് വിവാഹ ക്ലൈമാക്സ്. രണ്‍ബീറിന്റെ മാതാവ് നീതു കപൂറും സഹോദരി റിദ്ദിമ കപൂറും ഇരുവരുടേയും വിവാഹം ഇന്ന് ഉണ്ടാകുമെന്ന കാര്യം വെളിപ്പെടുത്തിക്കഴിഞ്ഞു. രണ്‍ബീറിന്റെ വീട്ടില്‍ (വാസ്തു) വച്ചായിരിക്കും ചടങ്ങുകളെന്നാണ് സൂചന.

വിവാഹ തലേന്നത്തെ ചടങ്ങുകള്‍ക്കായി തന്നെ ബോളിവുഡിലെ പ്രമുഖ താരങ്ങള്‍ ഉള്‍പ്പടെ വന്നിരുന്നു. കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവര്‍ ഇന്നത്തെ മെഹന്ദി ചടങ്ങുകളില്‍ പങ്കെടുത്തു. സംഗീതജ്ഞന്‍ പ്രതീക് കുഹാദ് മെഹന്ദി ചടങ്ങിൽ പങ്കെടുക്കുകയും ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തതായി പിങ്ക് വില്ല റിപ്പോര്‍ട്ട് ചെയ്തു. കരീന കപൂര്‍, കരിഷ്മ കപൂര്‍ എന്നിവരും മെഹന്ദി ചടങ്ങുകളുടെ ഭാഗമായി.

കഴിഞ്ഞ കുറെ നാളുകളായി തന്നെ ഇരുവരുടേയും വിവാഹം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിരുന്നില്ല. അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക എന്നാണ് സൂചനകള്‍. പിന്നീട് നടക്കുന്ന പൊതുചടങ്ങളില്‍ ബോളിവുഡിലെ സൂപ്പര്‍ താരങ്ങളെല്ലാം എത്തുമെന്നും വിവരമുണ്ട്.

ബോളിവുഡ് ഇതിഹാസം രാജ് കപൂറിന്റെ മകൻ ഋഷി കപൂറിന്റെയും നീതുവിന്റെയും മകനാണ് രൺബീർ. പ്രശസ്ത സംവിധായകൻ മഹേഷ് ഭട്ടിന്റെയും നടി സോണി റസ്ദാന്റെയും മകളാണ് ആലിയ. ഏകദേശം നാലര വർഷമായി ആലിയയും രൺബീറും പ്രണയത്തിലാണ്.ഒരുമിച്ച് അഭിനയിച്ച ‘ബ്രഹ്മാസ്ത്ര’യുടെ ലൊക്കേഷനിലാണ് അവർ പ്രണയത്തിലായത്.

Also Read: എനിക്ക് നാണം വരുന്നു; രണ്‍ബീറിനെക്കുറിച്ചുള്ള ചോദ്യത്തിന് ആലിയയുടെ മറുപടി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranbir alia wedding tomorrow confirms his mother