/indian-express-malayalam/media/media_files/uploads/2018/04/abhishek.jpg)
അഭിഷേക് ബച്ചനും ഐശ്വര്യ റായിയും ബോളിവുഡിലെ മികച്ച താരദമ്പതികളാണ്. വിവാഹം കഴിഞ്ഞ് ഐശ്വര്യ സിനിമയിലേക്ക് മടങ്ങിയെത്തിയപ്പോഴും അഭിഷേക് എല്ലാ പിന്തുണയും കൊടുത്ത് ഒപ്പം നിന്നു. ഐശ്വര്യയെയും മകൾ ആരാധ്യയെയും കുറിച്ച് ആരെങ്കിലും മോശം പറഞ്ഞാൽ അവർക്ക് ചുട്ട മറുപടി നൽകി ആദ്യമെത്തുന്നതും അഭിഷേകാണ്.
2007 ഏപ്രിൽ 20 നായിരുന്നു അഭിഷേകും ഐശ്വര്യയും വിവാഹിതരായത്. ഇരുവരും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചതിനുശേഷമാണ് വിവാഹജീവിതത്തിലേക്ക് കടന്നത്. അഭിഷേകും അമിതാഭ് ബച്ചനും ഒന്നിച്ചെത്തിയ 'ബണ്ടി ഓർ ബാലി' എന്ന ചിത്രത്തിൽ 'കജ്‌രാരേ കജ്‌രാരേ' ഗാനരംഗത്തിൽ ഐശ്വര്യ അഭിനയിച്ചിരുന്നു.
ഈ ഗാനത്തിലെ ഐശ്വര്യയുടെ സ്റ്റെപ് കത്രീന കെയ്ഫിന്റെ ഒരു ഗാനത്തിന് കടമെടുത്തിരിക്കുകയാണ് അഭിഷേക്. ചാരിറ്റി പ്രവർത്തനങ്ങൾക്കായി സംഘടിച്ച ഫുട്ബോൾ മാച്ചിനായി സിംഗപ്പൂരിൽ അഭിഷേക് പോയിരുന്നു. അഭിഷേകിനൊപ്പം അടുത്ത സുഹൃത്തായ രൺബീർ കപൂറും ഉണ്ട്.
പതിവുപോലെ പ്രാക്ടീസിന് മൈതാനത്ത് എത്തിയപ്പോൾ ബാക്ക്ഗ്രൗണ്ടിൽ ബോളിവുഡ് ഗാനം പ്ലേ ചെയ്തു. കത്രീന കെയ്ഫിന്റെ 'ബാർ ബാർ ദേഖോ' എന്ന ചിത്രത്തില 'കാലാ ചഷ്മ' എന്ന ഗാനമായിരുന്നു പ്ലേ ചെയ്തത്. ഗാനം കേട്ടതും അഭിഷേകിന് ഓർമ വന്നത് ഐശ്വര്യയെയായിരുന്നു.
ഈ ഗാനത്തിന് ഐശ്വര്യയുടെ 'കജ്‌രാരേ കജ്‌രാരേ' എന്ന നൃത്ത ചുവടുകൾ വയ്ക്കാനാണ് അഭിഷേക് ആവശ്യപ്പെട്ടത്. അഭിഷേകിനൊപ്പം രൺബീർ കപൂറും നൃത്തം ചെയ്തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്.
രണ്ടു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ‘മന്‍മര്‍സിയാം’ എന്ന സിനിമയിലൂടെ അഭിഷേക് അഭിനയത്തിലേക്ക് മടങ്ങിയെത്തുകയാണ്. ചിത്രീകരണത്തിന് മുന്നോടിയായി തന്‍റെ സുഹൃത്തുക്കളുടേയും ആരാധകരുടേയും അനുഗ്രഹങ്ങള്‍ വേണം എന്ന് അഭിഷേക് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.
സജാദ്-ഫര്‍ഹാദ് സംവിധാനം ചെയ്ത ഹൗസ് ഫുള്‍ 3 എന്ന ചിത്രത്തിലാണ് അഭിഷേക് ഏറ്റവുമൊടുവില്‍ വേഷമിട്ടത്. 2016 ജൂണില്‍ ആ ചിത്രം പുറത്തു വന്നതിനു ശേഷം അഭിഷേക് ബച്ചന്‍ വേറെ സിനിമകളില്‍ ഒന്നും തന്നെ അഭിനയിച്ചില്ല. കഴിഞ്ഞ കുറച്ചു സിനിമകളുടെ പരാജയം ജൂനിയര്‍ ബച്ചനെ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ ശ്രദ്ധാലുവാക്കി എന്നാണ് പറയപ്പെടുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.