scorecardresearch

ദുൽഖറിന്റെ വലിയ ആരാധകൻ, നടനെന്ന നിലയിൽ ബഹുമാനം: രൺബീർ കപൂർ

ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക’

dulquer salmaan, ranbir kapoor, ie malayalam

ദുൽഖർ സൽമാന്റെ ‘ഹേ സിനാമിക’യ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ രൺബീർ കപൂർ. ‘കണ്ണും കണ്ണും കൊളളയടിത്താൽ’ എന്ന ചിത്രത്തിനു ശേഷം ദുൽഖർ സൽമാൻ നായകനാവുന്ന തമിഴ് സിനിമയാണ് ‘ഹേ സിനാമിക’. കാജല്‍ അഗര്‍വാളും അദിതി റാവു ഹൈദരിയുമാണ് സിനിമയിലെ നായികമാർ.

ദുൽഖറിന്റെ വലിയ ആരാധകനാണ് താനെന്നും നടനെന്ന നിലയിൽ ദുൽഖറിനെ ബഹുമാനിക്കുന്ന ആളാണെന്നും രൺബീർ വീഡിയോ സന്ദേശത്തിൽ പറഞ്ഞു. ”അദിതിക്കൊപ്പം വർക്ക് ചെയ്തിട്ടുണ്ട്. നല്ലൊരു നടിയാണ് അവർ. കാജലിന്റെ അഭിനയവും ഏറെ ഇഷ്ടമാണ്. ബൃന്ദ മാസ്റ്റര്‍ക്കൊപ്പം നിരവധി സിനിമകളിൽ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്,” രൺബീർ പറഞ്ഞു.

കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. മണിരത്നം സംവിധാനം ചെയ്ത ‘ഓകെ കൺമണി’ എന്ന സിനിമയിലെ ഒരു ഗാനത്തിൽ നിന്നുളളതാണ് ഈ ചിത്രത്തിന്റെ പേര്. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു. ’96’ ലെ സൂപ്പർഹിറ്റ് ഗാനങ്ങൾക്ക് ഈണം പകർന്ന ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നൽകുന്നത്.

Read More: ‘ഹേ സിനാമിക’യ്ക്കായി പാടി ദുഖൽഖർ; ആദ്യ തമിഴ് ഗാനം

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Ranbeer kapoor wishes dulquer salman hey sinamika team