പൃഥ്വിരാജിനെ നായകനാക്കി നിര്‍മല്‍ സഹദേവ് സംവിധാനം ചെയ്യുന്ന ‘രണ’ത്തിന്റെ ചിത്രീകരണം യുഎസില്‍ ആരംഭിച്ചു. ചിത്രത്തിന്റെ പൂജയും സ്വിച്ചോണും ഇന്നലെ നടന്നു. ചിത്രീകരണത്തില്‍ പങ്കെടുക്കാനായി പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ യുഎസില്‍ എത്തിയിട്ടുണ്ട്.

ശ്യാമപ്രസാദിന്റെ ചിത്രം ‘ഇവിടെ’യ്ക്ക് ശേഷം താന്‍ അഭിനയിക്കുന്ന ക്രോസ് ഓവര്‍ സിനിമ എന്നാണ് ‘രണ’ത്തെ പൃഥ്വി വിശേഷിപ്പിച്ചിരിക്കുന്നത്. ഡെട്രോയിറ്റിലെയും ടൊറന്റോയിലെയും തെരുവുകളില്‍ പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളുടെ പശ്ചാത്തലത്തില്‍ ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയാണ് സിനിമയെന്ന് സംവിധായകന്‍ നേരത്തേ പറഞ്ഞിരുന്നു.

പൃഥ്വിരാജ് ചിത്രം ‘ഇവിടെ’യില്‍ ശ്യാമപ്രസാദിന്റെ അസിറ്റന്റായിരുന്ന, ‘മണ്‍സൂണ്‍ മാംഗോസി’ല്‍ ചീഫ് അസോസിയേറ്റായിരുന്ന ആളാണ് സംവിധായകന്‍ നിര്‍മല്‍ സഹദേവ്.

ജിനു എബ്രഹാമിന്റെ ‘ആദം ജോണ്‍’ ഈ മാസം 31ന് തീയേറ്ററുകളിലെത്തും.. സ്‌കോട്ട്ലന്‍ഡിലായിരുന്നു ഭൂരിഭാഗവും ചിത്രീകരണം. ഭാവന, നരെയ്ന്‍, രാഹുല്‍ മാധവ് എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ