‘ബാഹുബലി’ താരം റാണാ ദഗ്ഗുബാട്ടിയും മിഹിഖ ബജാജും ഇന്നലെ ഹൈദരാബാദിൽ വിവാഹിതരായി. തെലുങ്ക്, മാർവാഡി രീതികളിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. രാമനായിഡു സ്റ്റുഡിയോയിൽ വെച്ചു നടന്ന വിവാഹചടങ്ങുകളിൽ വെങ്കിടേഷ്, സാമന്ത അക്കിനേനി, റാം ചരൺ, അല്ലു അർജുൻ, നാഗ ചൈതന്യ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
റാണയുടെയും മിഹിഖയുടെയും വിവാഹചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. വിവാഹത്തിന്റെ കൂടുതൽ ചിത്രങ്ങൾ കാണാം.
Follow the latest updates from #RanaDaggubati and #MiheekaBajaj's wedding here: https://t.co/izrmVSMsBt
Video: Suresh Productions Music/Youtube pic.twitter.com/ljKsxnMRuk
— Indian Express Entertainment (@ieEntertainment) August 8, 2020
Stylish Star #AlluArjun arrives for #RanaMiheeka wedding!#RanaDaggubati #MiheekaBajaj #TeluguFilmNagar pic.twitter.com/Db3urU1U2i
— Telugu FilmNagar (@telugufilmnagar) August 8, 2020
ഹൽദി, മെഹെന്ദി ചടങ്ങുകളോടെ വ്യാഴാഴ്ച ആരംഭിച്ച വിവാഹആഘോഷങ്ങളില്‍ പങ്കെടുത്തവരിൽ ഒരാളായിരുന്നു സാമന്ത അക്കിനേനി. റാണയുടെ കസിന് നാഗചൈതന്യയുടെ ഭാര്യയാണ് സാമന്ത. മിഹീക്ക ബജാജിന്റെ ജൂബിലി ഹിൽസ് വസതിയായിരുന്നു വേദി.
‘വീട്ടിൽ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു, റാണയുടെ ഭാഗത്തു നിന്നുള്ള രണ്ട് കുടുംബാംഗങ്ങളും മിഹീക്കയോടൊപ്പം ഹൽദിക്കായി എത്തിയിരുന്നു,’ മിഹീകയുടെ അമ്മ ബണ്ടി ബജാജ് ഹൈദരാബാദ് ടൈംസിനോട് പറഞ്ഞു.