scorecardresearch

ദുൽഖർ അറിഞ്ഞോ? ദുൽഖറിന്റെ രാജകുമാരിയെ കാണാൻ റാണയെത്തുന്നു

മലയാള നടന്മാരിൽ തനിക്കേറെ ഇഷ്ടം ദുൽഖർ സൽമാനാണെന്ന് റാണ അടുത്തിടെ പറഞ്ഞിരുന്നു

മലയാള നടന്മാരിൽ തനിക്കേറെ ഇഷ്ടം ദുൽഖർ സൽമാനാണെന്ന് റാണ അടുത്തിടെ പറഞ്ഞിരുന്നു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
dulquer salmaan, rana daggubati

ബാഹുബലി 2 വിലൂടെ ഭല്ലാലദേവയായെത്തി ഏവരുടെയും മനം കവർന്ന നടനാണ് റാണ ദഗ്ഗുബട്ടി. അടുത്തിടെ റാണ മലയാള നടന്മാരിൽ തനിക്കേറെ ഇഷ്ടം ദുൽഖർ സൽമാനാണെന്ന് പറഞ്ഞിരുന്നു. ദുൽഖറിന്റെ വലിയ ആരാധകനാണ് താനെന്നും ദുൽഖറിന്റെ സിനിമകൾ ധാരാളം കാണാറുണ്ടെന്നുമാണ് റാണ പറഞ്ഞത്. ഇപ്പോഴിതാ ദുൽഖറിന്റെ കുഞ്ഞിനെ കാണാൻ ഉടൻ എത്തുമെന്നാണ് റാണ പറഞ്ഞിരിക്കുന്നത്.

Advertisment

Read More: മോഹൻലാലോ മമ്മൂട്ടിയോ അല്ല; റാണ ദഗ്ഗുബട്ടിയുടെ മലയാളത്തിലെ ഇഷ്ടതാരം ആരെന്നറിയാമോ?

ബോളിവുഡ് ലൈഫ് എന്ന വെബ്സൈറ്റിനു നൽകിയ അഭിമുഖത്തിലാണ് ദുൽഖറിന്റെ കുഞ്ഞിനെ കാണാനെത്തുന്ന വിവരം റാണ പങ്കുവച്ചത്. ''എത്രയും പെട്ടെന്ന് കുഞ്ഞിനെ കാണാൻ ഞാൻ ആഗ്രഹിക്കുന്നു'' എന്നാണ് റാണ പറഞ്ഞത്. റാണയുടെ ഈ വാക്കുകളോടുളള ദുൽഖറിന്റെ പ്രതികരണമാണ് ഇനി അറിയേണ്ടത്.

Read More: ദുൽഖർ സൽമാൻ അച്ഛനായി

കഴിഞ്ഞ വെളളിയാഴ്ചയാണ് ദുൽഖറിനും ഭാര്യ അമാലിനും പെൺകുഞ്ഞ് പിറന്നത്. തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ദുൽഖർ ഈ സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചത്. എനിക്കെന്റെ രാജകുമാരിയെ കിട്ടിയെന്നായിരുന്നു ദുൽഖർ ആരാധകരെ അറിയിച്ചത്. ഇതിനു പിന്നാലെ ദുൽഖറിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധേയമായി. ക്രീട് എന്ന അമേരിക്കന്‍ റോക്ക് ബാന്‍ഡിന്റെ 'With Arms Wide Open' എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ വരികളാണ് ദുല്‍ഖര്‍ മകള്‍ക്ക് വേണ്ടി ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ചെയ്തത്. രണ്ടും കൈകളും നീട്ടി മകളെ സ്വീകരിക്കുമെന്നും അവള്‍ക്ക് ലോകവും സ്നേഹവും കാണിച്ചു കൊടുക്കുമെന്നും ഒരച്ഛന്‍ മകളോട് പറയുന്നതാണ് വരികളുടെ സാരാംശം.

Advertisment

Read More: മകളെ ലോകത്തിലേക്കും സ്നേഹത്തിലേക്കും സ്വാഗതം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍

ഡിസംബർ 2011ലാണ് ദുൽഖറും അമാലും വിവാഹിതരായത്. ആര്‍ക്കിടെക്റ്റായിരുന്ന അമാലിന്റെ യഥാർഥ പേര് സുഫിയ എന്നാണ്.

Dulquer Salmaan Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: