scorecardresearch

രാജേഷ് ഖന്നയെ ഓര്‍മ്മിപ്പിച്ച് റാണാ ദഗ്ഗുബാട്ടി ബോളിവുഡിലേക്ക്

വെള്ളിത്തിരയിലെ കാല്പനികതയുടെ മുഖമായ രാജേഷ് ഖന്നയുടെ 1971ല്‍ പുറത്തിറങ്ങിയ ചിത്രം 'ഹാത്തി മേരി സാത്തി' വീണ്ടുമെത്തുകയാണ് റാണയിലൂടെ

വെള്ളിത്തിരയിലെ കാല്പനികതയുടെ മുഖമായ രാജേഷ് ഖന്നയുടെ 1971ല്‍ പുറത്തിറങ്ങിയ ചിത്രം 'ഹാത്തി മേരി സാത്തി' വീണ്ടുമെത്തുകയാണ് റാണയിലൂടെ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rana Daggubati, Rajesh Khanna

ബാഹുബലിയുടെ വമ്പന്‍ വിജയത്തിനു ശേഷം വളരെ സൂക്ഷമതയോടെയാണ് റാണാ ദഗ്ഗുബാട്ടി സിനിമകള്‍ തിരഞ്ഞെടുക്കുന്നത്. പിന്നീട് മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ പുറത്തിറങ്ങിയ 'നേനെ രാജു നേനെ മന്ത്രി' എന്ന ചിത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി റാണ പോകുന്നത് ബോളിവുഡിലേക്കാണ്.

Advertisment

വെള്ളിത്തിരയിലെ കാല്പനികതയുടെ മുഖമായ രാജേഷ് ഖന്നയുടെ 1971ല്‍ പുറത്തിറങ്ങിയ ചിത്രം 'ഹാത്തി മേരി സാത്തി' വീണ്ടുമെത്തുകയാണ് റാണയിലൂടെ. അക്കാലത്ത് ബോളിവുഡ് സൂപ്പര്‍ഹിറ്റുകളിലൊന്നായ ഈ ചിത്രം കേരളത്തിലും തരംഗം സൃഷ്ടിച്ചിരുന്നു. രാജേഷ് ഖന്ന-മുംതാസ് താര ജോഡിക്കും ഏറെ സ്വീകാര്യത ലഭിച്ചിരുന്നു. ഈ സിനിമയില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ടാണ് റാണയുടെ ചിത്രം വരുന്നത്. ഹാത്തി മേരി സാത്തി എന്നു തന്നെയാണ് സിനിമയുടെ പേരെങ്കിലും ഇതൊരു റീമേക്കാകില്ല.

യഥാര്‍ത്ഥ ജീവിത സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രമൊരുങ്ങുന്നത്. തമിഴ് സിനിമാ സംവിധാകന്‍ പ്രഭു സോളമനാണ് ചിത്രം ഒരുക്കുന്നത്. അദ്ദേഹത്തിന്റെയും ആദ്യ ബോളിവുഡ് ചിത്രമാണിത്. 2018 ജനുവരിയില്‍ ചിത്രീകരണം ആരംഭിക്കുമെന്ന് റാണ തന്നെ തന്റെ ട്വിറ്ററില്‍ പറഞ്ഞിട്ടുണ്ട്. ഇന്ത്യയിലും തായ്‌ലന്‍ഡിലുമായാണ് ചിത്രീകരണം നടക്കുക. അടുത്ത ദീപാവലിക്ക് ചിത്രം പുറത്തിറക്കാനാണ് പദ്ധതി.

Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: