Rana Daggubati, Miheeka Bajaj wedding live updates: തെന്നിന്ത്യന്‍ താരം റാണാ ദഗ്ഗുബാട്ടി വിവാഹിതനായി. ഹൈദരാബാദ് സ്വദേശി മിഹീക ബജാജ് ആണ് വധു. ഹൈദരാബാദ് രാമനായിഡു സ്റ്റുഡിയോയില്‍ നടന്ന വിവാഹചടങ്ങുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ കണക്കിലെടുത്ത് വളരെ കുറച്ചു പേര് മാത്രമാണ് പങ്കെടുത്തത്. തെലുങ്ക്-മാര്‍വാഡി ആചാരപ്രകാരം ആയിരുന്നു വിവാഹചടങ്ങുകള്‍.
ഹൽദി, മെഹെന്ദി ചടങ്ങുകളോടെ വ്യാഴാഴ്ച ആരംഭിച്ച വിവാഹആഘോഷങ്ങളില്‍ പങ്കെടുത്തവരിൽ ഒരാളായിരുന്നു സാമന്ത അക്കിനേനി. റാണയുടെ കസിന് അഖില്‍ അക്കിനേനിയുടെ ഭാര്യയാണ് സാമന്ത. മിഹീക്ക ബജാജിന്റെ ജൂബിലി ഹിൽസ് വസതിയായിരുന്നു വേദി.
‘വീട്ടിൽ വിവാഹ ആഘോഷങ്ങൾ ആരംഭിച്ചു. അടുത്ത കുടുംബാംഗങ്ങള്‍ ചടങ്ങിൽ പങ്കെടുത്തു, റാണയുടെ ഭാഗത്തു നിന്നുള്ള രണ്ട് കുടുംബാംഗങ്ങളും മിഹീക്കയോടൊപ്പം ഹൽദിക്കായി എത്തിയിരുന്നു,’ മിഹീകയുടെ അമ്മ ബണ്ടി ബജാജ് ഹൈദരാബാദ് ടൈംസിനോട് പറഞ്ഞു.
Read in IE: Rana Daggubati, Miheeka Bajaj wedding live updates
ഹൈദരാബാദ് സ്വദേശിയായ മിഹീക ബജാജ് ഒരു ബിസിനസുകാരിയാണ്. 'ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ' എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീക. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീക. കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബന്ട്ടി.
വിവാഹത്തിന് മുന്നോടിയായി വധുവിന്റെ വീട്ടില്‍ ഹല്‍ദി ചടങ്ങുകള്‍ നടന്നു. മഞ്ഞ ലെഹങ്ക അണിഞ്ഞ മിഹീകയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.