/indian-express-malayalam/media/media_files/uploads/2020/08/Samantha-naga-chaithanya-1.jpg)
അടുത്തിടെ വിവാഹിതരായ റാണാ ദഗ്ഗുബാട്ടിയുടെയും മിഹീഖ ബജാജിന്റെയും വിശേഷങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വിവാഹാഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും സന്തോഷത്തിലാണ് ദഗ്ഗുബാട്ടി കുടുംബം. കഴിഞ്ഞ ദിവസം റാണായുടെ ഹൈദരാബാദിലെ വീട്ടിൽ വെച്ചു നടത്തിയ സത്യനാരായണ പൂജയിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. പൂജയിൽ താരങ്ങളും റാണയുടെ കുടുംബാംഗങ്ങളുമായ വെങ്കടേഷ്, സാമന്ത, നാഗചൈതന്യഎന്നിവരും പങ്കെടുത്തിരുന്നു.
പൂജയ്ക്കിടെ പകർത്തിയ സാമന്തയുടെയും നാഗചൈതന്യയുടെയും ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. റാണയുടെ കസിന്‍ നാഗചൈതന്യയുടെ ഭാര്യയാണ് സാമന്ത.
തെലുങ്ക് ആചാരപ്രകാരം, മികച്ച ജീവിതത്തിന്റെ തുടക്കം എന്ന രീതിയിലാണ് നവദമ്പതികൾ സത്യനാരായണ വ്രതം അനുഷ്ഠിക്കുന്നത്. പച്ച നിറത്തിലുള്ള എംബ്രോയിഡറി ചെയ്ത ബ്ലൗസും ക്രീം- ഗോൾഡ് കോമ്പിനേഷനിലുള്ള സാരിയുമായിരുന്നു മിഹീക്കയുടെ വേഷം. ഹാൻഡ്‌ലൂം തീമിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് എല്ലാവരും ചടങ്ങിനെത്തിയത്. പൂജയിൽ നിന്നുള്ള ചിത്രങ്ങൾ കാണാം.
Read more: അതിസുന്ദരിയായി റാണയുടെ റാണി; മിഹിഖയുടെ ലെഹങ്ക തയ്യാറാക്കാൻ എടുത്തത് 10,000 മണിക്കൂറുകൾ
ആഗസ്ത് എട്ടിനായിരുന്നു 'ബാഹുബലി' താരം റാണാ ദഗ്ഗുബാട്ടിയും മിഹിഖ ബജാജും തമ്മിലുള്ള വിവാഹം. തെലുങ്ക്, മാർവാഡി രീതികളിലായിരുന്നു വിവാഹം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുനടന്ന ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.
Follow the latest updates from #RanaDaggubati and #MiheekaBajaj's wedding here: https://t.co/izrmVSMsBt
Video: Suresh Productions Music/Youtube pic.twitter.com/ljKsxnMRuk— Indian Express Entertainment (@ieEntertainment) August 8, 2020
View this post on InstagramFinally my hulk is married wishing @ranadaggubati @miheeka a very happy life together!!
A post shared by Ram Charan (@alwaysramcharan) on
View this post on InstagramA post shared by Reels And Frames (@reelsandframes) on
View this post on Instagram#ranawedsmiheeka ... the most adorable @miheeka Welcome to the family ... @reelsandframes
A post shared by Samantha Akkineni (@samantharuthprabhuoffl) on
രാമനായിഡു സ്റ്റുഡിയോയിൽ വെച്ചു നടന്ന വിവാഹചടങ്ങുകളിൽ വെങ്കിടേഷ്, സാമന്ത അക്കിനേനി, റാം ചരൺ, അല്ലു അർജുൻ, നാഗ ചൈതന്യ തുടങ്ങിയവരും പങ്കെടുത്തിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.