ബ്രഹ്മാണ്ഡ ചിത്രം ‘ബാഹുബലി’യിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് റാണ ദഗ്ഗുബാട്ടി. അടുത്തിടെയാണ് റാണ തന്റെ വിവാഹ വാർത്ത അറിയിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചത്. അതിനു പുറകെ റാണയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വാർത്തയാണ് പുറത്തു വരുന്നത്. മിഹീഖ ബജാജാണ് റാണയുടെ പ്രതിശ്രുത വധു. വിവാഹ നിശ്ചയത്തിന്റെ ചിത്രം റാണ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവച്ചത്.

Read More: ഇതാണ് റാണയുടെ പ്രിയതമ; ചിത്രങ്ങൾ

ഇനി എന്നാണ് റാണയുടെയും മിഹീഖയുടെയും വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ. ലോക്ക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.

View this post on Instagram

And it’s official!!

A post shared by Rana Daggubati (@ranadaggubati) on

പൽവാൾ ദേവന്റെ മനം കവർന്ന സുന്ദരിയെ കുറിച്ച് കൂടുതൽ അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ. ഹൈദരാബാദ് സ്വദേശിയായ മിഹീഖ ബജാജ് ഒരു ബിസിനസുകാരിയാണ്. ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീഖ. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം മിഹീഖ ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീഖ.

Read More: ഭാവി വധുവിനെ പരിചയപ്പെടുത്തി റാണ ദഗ്ഗുബാട്ടി

View this post on Instagram

All smiles #miheekabajaj #ranadaggubati

A post shared by Miheeka Bajaj (@miheekabajaj7) on

കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമൊക്കെയാണ് മിഹീഖയുടെ അമ്മ ബണ്ടി. അമ്മയാണ് തന്റെ വലിയ പിന്തുണയെന്ന് നിരവധി അവസരങ്ങളിൽ മിഹീഖ തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook