/indian-express-malayalam/media/media_files/uploads/2020/05/Rana-Daggubati.jpg)
ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലൂടെ നിരവധി ആരാധകരെ നേടിയെടുത്ത നടനാണ് റാണ ദഗ്ഗുബാട്ടി. ലോക്ക്ഡൗണിനിടയിൽ തന്റെ വിവാഹ വാർത്ത അറിയിച്ച് ആരാധകരെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ് റാണ. മിഹീഖ ബജാജ് ആണ് റാണയുടെ മനം കവർന്ന സുന്ദരി.
'അവൾ യെസ് പറഞ്ഞു' എന്ന ക്യാപ്ഷനോടെ മിഹീഖയ്ക്കൊപ്പമുളള ചിത്രം പങ്കുവച്ചാണ് റാണ തന്റെ ജീവിതത്തിലെ മനോഹര നിമിഷത്തെക്കുറിച്ച് ആരാധകരെ അറിയിച്ചത്.
View this post on InstagramAnd she said Yes :) #MiheekaBajaj
A post shared by Rana Daggubati (@ranadaggubati) on
ഹൈദരാബാദ് സ്വദേശിയാണ് മിഹീഖ. ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം നടത്തുന്നുണ്ട്. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്നത് സംബന്ധിച്ച വിവരങ്ങൾ ഒന്നും പുറത്തുവന്നിട്ടില്ല. ലോക്ക്ഡൗൺ പിൻവലിച്ചശേഷം ജനജീവിതം സാധാരണ നിലയിലേക്കെത്തിയശേഷമായിരിക്കും വിവാഹമെന്നാണ് സൂചന.
എസ്.എസ്.രാജമൗലിയുടെ ബാഹുബലിയിൽ 'ബല്ലാല ദേവ' എന്ന കഥാപാത്രത്തെയാണ് റാണ അവതരിപ്പിച്ചത്. ഇതോടെ റാണയുടെ താരമൂല്യം ഉയർന്നു. 'വിരാട പർവം', 'ഹാതി മേരേ സാതി' എന്നിവയാണ് റാണയുടെ പുതിയ സിനിമകൾ. 'വിരാട പർവ്വ'ത്തിൽ സായ് പല്ലവിയാണ് നായിക. വേണു ഉദുഗാല സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തബു, പ്രിയാമണി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് ‘വിരാടപർവ്വം’.
Read in English: Rana Daggubati gets engaged to Miheeka Bajaj
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.