scorecardresearch

താടി മാറ്റിയപ്പോൾ കൂടുതൽ സുന്ദരനായി; താരത്തെ മനസ്സിലാകാതെ ആരാധകർ

ഒരു സെൽഫിയാണ് താരം ആരാധകർക്കായി ട്വിറ്റർ പേജിൽ പങ്കുവച്ചത്

ഒരു സെൽഫിയാണ് താരം ആരാധകർക്കായി ട്വിറ്റർ പേജിൽ പങ്കുവച്ചത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rana Daggubati

നടന്മാരും നടിമാരും തങ്ങളുടെ കഥാപാത്രങ്ങൾക്കായി മേക്ക് ഓവർ നടത്തുന്നത് സ്വാഭാവികമാണ്. പക്ഷേ ടോളിവുഡ് താരം റാണ ദഗ്ഗുബാട്ടിയുടെ മേക്ക് ഓവർ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ. താരത്തിന്റെ പുതിയ ഫോട്ടോ കണ്ടിട്ട് പലർക്കും അത് റാണയാണെന്ന് വിശ്വസിക്കാനായിട്ടില്ല. ഒരു സെൽഫിയാണ് താരം ആരാധകർക്കായി ട്വിറ്റർ പേജിൽ പങ്കുവച്ചത്. താടി ഇല്ലാത്ത റാണയാണ് ചിത്രത്തിലുളളത്.

Advertisment

''താടി പോയിരിക്കുന്നു. മറ്റൊരു കാലഘട്ടത്തിലേക്ക് കടക്കുകയാണ്. 1945 നു വേണ്ടി ഒരു പുതിയ ലുക്ക്. ചിത്രത്തിലെ ആദ്യ ലുക്ക് നവംബറിൽ പുറത്തുവിടും'' ഇതായിരുന്നു തന്റെ ചിത്രം പങ്കുവച്ചുകൊണ്ട് റാണ ട്വീറ്റ് ചെയ്തത്.

റാണയുടെ ഏറ്റവും പുതിയ ചിത്രമാണ് 1945. ഇന്ത്യാ വിഭജനത്തിനു മുൻപുളള കാലഘട്ടത്തെക്കുറിച്ചുളളതാണ് ചിത്രം. കേരളത്തിൽ കൊച്ചിയിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് നടക്കുന്നത്. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷനൽ ആർമിയിലെ സൈനികനായിട്ടാണ് റാണ ചിത്രത്തിലെത്തുന്നതെന്നാണ് സൂചന. റെജിന കസാന്ദ്രയാണ് ചിത്രത്തിലെ നായിക. ചെട്ടിയാർ പെൺകുട്ടിയുടെ വേഷത്തിലാണ് റെജിന എത്തുന്നത്. റാണയുടെ അവസാനമായി പുറത്തിറങ്ങിയ നേനേ രാജ നേനേ മന്ത്രി എന്ന ചിത്രത്തിലും റെജിന പ്രധാനമായൊരു വേഷം ചെയ്തിരുന്നു.

Advertisment

സത്യ ശിവയാണ് 1945 സംവിധാനം ചെയ്യുന്നത്. സത്യരാജ്, നാസർ, ആർജെ ബാലാജി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. റാണയുടെ ഈ വർഷം പുറത്തിറങ്ങിയ ബാഹുബലി 2, ദി ഗാസി അറ്റാക്ക്, നേനേ രാജ നേനേ മന്ത്രി എന്നീ 3 ചിത്രങ്ങളും വൻ ഹിറ്റായിരുന്നു.

Rana Daggubati

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: