പ്രേക്ഷക മനസ്സുകളെ കീഴടങ്ങി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2. ചിത്രത്തിൽ പ്രഭാസിന്റെ ബാഹുബലി എന്ന കഥാപാത്രത്തോടൊപ്പം തന്നെ ആരാധകരുടെ ഹൃദയത്തിൽ ഇടംനേടിയതാണ് റാണ ദഗ്ഗുബട്ടി അഭിനയിച്ച ബല്ലാല ദേവയെന്ന വില്ലൻ. ഒരു വില്ലന് ഇത്രയധികം ആരാധകർ ലഭിക്കുന്നതും ഒരുപക്ഷേ ഇതാദ്യമായിരിക്കും. എന്നാൽ ഈ വില്ലന്റെ യഥാർഥ ഹീറോ ബാഹുബലിയല്ല. നമ്മുടെയെല്ലാം പ്രിയതാരം ദുൽഖർ സൽമാനാണ്.

ക്ലബ് എഫ്എം യുഎഇയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മലയാളത്തിലെ തന്റെ ഇഷ്ടതാരത്തെക്കുറിച്ച് റാണ വെളിപ്പെടുത്തിയത്. ദുൽഖറിന്റെ വലിയ ആരാധകനാണ് താനെന്നും ദുൽഖറിന്റെ സിനിമകൾ ധാരാളം കാണാറുണ്ടെന്നും റാണ പറഞ്ഞു. ദുൽഖറിനോട് ഈ വിവരം പറയണമെന്നും റാണ ആർജെകളോട് പറയുന്നുണ്ട്.

എസ്.എസ്.രാജമൗലിയുടെ ബാഹുബലി ചിത്രത്തിൽ ബല്ലാല ദേവയെന്ന വില്ലൻ കഥാപാത്രത്തെയാണ് 32 കാരനായ റാണ അവതരിപ്പിച്ചത്. പ്രഭാസിന്റെ കഥാപാത്രത്തോട് കിടപിടിക്കുന്നതായിരുന്നു ബല്ലാല ദേവയെന്ന കഥാപാത്രവും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ