അസാധ്യ പെർഫോമൻസ്, നീ വീണ്ടും മികവ് തെളിയിച്ചിരിക്കുന്നു; കീർത്തിയെ അഭിനന്ദിച്ച് റാണാ ദഗ്ഗുബാട്ടി

തന്നിലും പ്രായക്കൂടുതലുള്ള കഥാപാത്രമായിട്ടു കൂടി കീർത്തി കഥാപാത്രത്തെ ഉൾകൊണ്ട് ജീവിക്കുകയായിരുന്നെന്ന് റാണ പറയുന്നു

Rana Daggubati, Keerthy Suresh, Penguin, Penguin review, Rana Daggubati penguin

ആമസോൺ പ്രൈമിൽ കീർത്തി സുരേഷിന്റെ ‘പെൻഗ്വിൻ’ സ്ട്രീം ചെയ്ത് തുടങ്ങിയതോടെ എല്ലായിടത്തുനിന്നും അഭിനന്ദനപ്രവാഹമാണ്. ഇപ്പോഴിതാ കീർത്തിയെ അഭിനന്ദിച്ചുകൊണ്ട് തെലുങ്ക് താരം റാണാ ദഗ്ഗുബാട്ടിയും രംഗത്ത് എത്തിയിരിക്കുകയാണ്. ജൂലൈ 19നാണ് ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്തു തുടങ്ങിയത്.

“അത്ഭുതപ്പെടുത്തുന്ന ഈ ചിത്രം വാരാന്ത്യത്തിൽ കാണാനിടയായി. മുഴുവൻ ടീമംഗങ്ങൾക്കും അഭിനന്ദനങ്ങൾ. കീർത്തി കഥാപാത്രത്തെ ഉൾകൊണ്ട് ജീവിച്ചിരിക്കുന്നു, തന്നേക്കാൾ പ്രായക്കൂടുതലുള്ള കഥാപാത്രമായിട്ടു കൂടി. ഒരു മികച്ച പെർഫോമർ എന്ന രീതിയിൽ വീണ്ടും അവൾ തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ്,” റാണ കുറിച്ചതിങ്ങനെ.

അടുത്തിടെ നടി രശ്മിക മന്ദാനയും ചിത്രം കണ്ട് കീർത്തിയുടെ പെർഫോമൻസിനെ അഭിനന്ദിച്ചിരുന്നു.

ഈശ്വർ കാർത്തിക് ആണ് ചിത്രത്തിന്റെ സംവിധായകൻ. ആമസോണ്‍ പ്രൈം വിഡിയോയിലൂടെ ജൂണ്‍ 19-ന് റിലീസിനെത്തിയ ചിത്രം തമിഴ്, മലയാളം ഭാഷകളിലായാണ് പുറത്തിറങ്ങിയിരിക്കുന്നത്. കാർത്തിക് സുബ്ബരാജിന്റെ ഉടമസ്ഥതയിലുള്ള സ്റ്റോൺ ബഞ്ച് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്. സന്തോഷ് നാരായണനാണ് സംഗീതം. ഛായാഗ്രഹണം കാർത്തിക് പളനി. എഡിറ്റിംഗ് അനിൽ കൃഷ്.

Read more: കീർത്തിയുടെ ‘പെൻഗ്വിൻ’, മേക്കപ്പിനെ കുറിച്ച് നിമിഷ; സിനിമ ലോകത്തെ വിശേഷങ്ങൾ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Rana daggubati appreciate keerthy suresh penguin review

Next Story
ഞങ്ങളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്: ലിജോ ജോസ് പെല്ലിശ്ശേരിLijo Jose pelliserry, Lijo Jose pelliserry new movie, Lijo Jose Pellissery Antichrist, ലിജോ ജോസ് പെല്ലിശ്ശേരി, ആന്റിക്രൈസ്റ്റ്, Indian express malayalam, IE malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com