Rana Daggubati and Miheeka Bajaj Wedding Haldi Photos: തെന്നിന്ത്യന്‍ താരം റാണാ ദഗ്ഗുബാട്ടിയും മിഹീകാ ബജാജും ഓഗസ്റ്റ് എട്ടാം തീയതി വിവാഹിതരാവുകയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് വളരെ കുറച്ചു പേര് മാത്രമുള്ള വിവാഹമായിരിക്കും.
വിവാഹത്തിന് മുന്നോടിയായി വധുവിന്റെ വീട്ടില്‍ ഹല്‍ദി ചടങ്ങുകള്‍ നടന്നു. മഞ്ഞ ലെഹങ്ക അണിഞ്ഞ മിഹീകയുടെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.
And life moves fwd in smiles 🙂 Thank you pic.twitter.com/HYLUNel1E9
— Rana Daggubati (@RanaDaggubati) August 6, 2020
Read Here: ലെഹങ്കയിൽ സുന്ദരിയായി റാണയുടെ വധു
കൊറോണ സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും വിവാഹം. 30ൽ താഴെ അതിഥികളെ മാത്രമേ വിവാഹത്തിനുണ്ടാവൂ എന്ന് താരത്തോട് അടുത്തവൃത്തങ്ങൾ വ്യക്തമാക്കുന്നു. സ്പെഷ്യൽ തീമിലാവും വിവാഹമെന്നും റിപ്പോർട്ടുകളുണ്ട്.
“കോവിഡ് 19 ടെസ്റ്റ് നടത്തിയതിനു ശേഷമേ അതിഥികൾ വിവാഹത്തിനെത്തൂ. സോഷ്യൽ ഡിസ്റ്റൻസിഗ് പാലിക്കുന്ന രീതിയിലാവും വേദി സജ്ജീകരിക്കുക. വെന്യൂവിൽ എല്ലായിടത്തും സാനിറ്റൈസ് സൗകര്യവും ഒരുക്കും. സന്തോഷമുള്ള ഈ അവസരത്തിൽ ചടങ്ങിനെത്തുന്ന എല്ലാവരുടെയും സുരക്ഷയും പ്രധാനമാണ്,” റാണായുടെ പിതാവ് ദഗ്ഗുബാട്ടി സുരേഷ് ബാബു ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
ഹൈദരാബാദ് സ്വദേശിയായ മിഹീക ബജാജ് ഒരു ബിസിനസുകാരിയാണ്. ‘ഡ്യൂ ഡ്രോപ്പ് ഡിസൈൻ സ്റ്റുഡിയോ’ എന്ന പേരിൽ ഒരു ഇന്റീരിയർ ഡെക്കർ ഷോറൂം നടത്തുകയാണ് മിഹീക. ഒപ്പം വെഡ്ഡിംഗ് പ്ലാനിംഗും ഇവന്റുകളുമെല്ലാം ഏറ്റെടുത്ത് ചെയ്യുന്നുണ്ട്. ഇന്റീരിയർ ഡിസൈനിൽ ബിരുദാനന്തര ബിരുദധാരിയാണ് മിഹീക. കർസാല ജ്വല്ലറി ബ്രാൻഡിന്റെ ഡയറക്ടറും ക്രിയേറ്റീവ് ഹെഡ്ഡുമാണ് മിഹീഖയുടെ അമ്മ ബന്ട്ടി.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook