scorecardresearch

തീപ്പൊരി സ്റ്റെപ്പുമായി ദിൽഷയും റംസാനും പിള്ളേരും; വൈറലായി 'കച്ചേരി'

ഒരു മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ പവർപാക്ക് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ദിൽഷയേയും റംസാനെയും സംഘത്തെയുമാണ് വീഡിയോയിൽ കാണാനാവുക. കച്ചേരി ഡാൻസ് ഇതിനകം തന്നെ ഹിറ്റായി മാറികഴിഞ്ഞു

ഒരു മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ പവർപാക്ക് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ദിൽഷയേയും റംസാനെയും സംഘത്തെയുമാണ് വീഡിയോയിൽ കാണാനാവുക. കച്ചേരി ഡാൻസ് ഇതിനകം തന്നെ ഹിറ്റായി മാറികഴിഞ്ഞു

author-image
Entertainment Desk
New Update
Dilsha Ramzan dance video

ചടുലമായ ഡാൻസ് നമ്പറുകളുമായി സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരാറുള്ള നർത്തകരാണ് റംസാൻ മുഹമ്മദും ദിൽഷയും. ഡി ഫോർ ഡാൻസിൽ തുടങ്ങിയതാണ് ഇരുവരുടെയും സൗഹൃദം. പിന്നീട് ബിഗ് ബോസ് റിയാലിറ്റി ഷോകളിലും ഇരുവരും പങ്കെടുത്തിരുന്നു. ബിഗ് ബോസ് നാലാം സീസണിന്റെ ടൈറ്റിൽ വിന്നർ കൂടിയായിരുന്നു ദിൽഷ. ഇരുവരും ഇപ്പോൾ സിനിമകളിലും സജീവമാണ്. 

Advertisment

Also Read: Vilayath Buddha Review: ചന്ദനമ​ണമുള്ള ജീവിതപ്പോരാട്ടങ്ങൾ; വിലായത്ത് ബുദ്ധ റിവ്യൂ

ഇടയ്ക്ക് ഡാൻസ് വീഡിയോകളുമായി ഇരുവരും എത്താറുണ്ട്. ഇപ്പോഴിതാ, വിജയ് ചിത്രം ‘ജനനായകനിലെ’ ‘ദളപതി കച്ചേരി’ എന്ന ഗാനത്തിന് അനുസരിച്ച് ചുവടുവയ്ക്കുന്ന റംസാന്റെയും ദിൽഷയുടെയും ചങ്ങാതിമാരുടെയും വീഡിയോ ആണ് തരംഗമാവുന്നത്. 

Also Read: അവരെന്നെന്നും ഓർത്തിരിക്കും ഈ ചേർത്തുപിടിക്കൽ; വൈറലായി ചിത്രങ്ങൾ

Advertisment

അറിവ് രചന നിർവഹിച്ച് അനിരുദ്ധ് രവിചന്ദർ സംഗീതം നൽകി അറിവും അനിരുദ്ധ് രവിചന്ദറും ചേർന്ന് ആലപിച്ച ഗാനമാണ് ദളപതി കച്ചേരി. റംസാനും ദിൽഷയ്ക്കുമൊപ്പം ഇൻഫ്ലുവൻസേഴ്സായ സ്റ്റിനി ഫ്രാൻസിസ്, അമൃത് രത്ന, ടോണി കുക്ക് എന്നിവരും ഗാനരംഗത്തിലുണ്ട്.

Also Read: ദേ! ളോഹക്കു അകത്തു സാത്താൻ! ഇങ്ങേരു വള്ളി ഉണ്ടാക്കാത്ത സിനിമ ഇല്ല; ജിനുവിനെ ട്രോളി എവിനും കെവിനും

ഒരു മാർക്കറ്റിന്റെ പശ്ചാത്തലത്തിൽ പവർപാക്ക് പെർഫോമൻസ് കാഴ്ച വയ്ക്കുന്ന ദിൽഷയേയും റംസാനെയും സംഘത്തെയുമാണ് വീഡിയോയിൽ കാണാനാവുക. 

Also Read: മേക്കപ്പില്ല, ആർഭാടമില്ല; ഭൂമിയിലെ ഏറ്റവും സുന്ദരിയായ സ്ത്രീയാണ് നിങ്ങളെന്ന് ആരാധകർ, വൈറലായി സായ് പല്ലവിയുടെ യാത്രാചിത്രങ്ങൾ

Viral Video

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: