സുഹൃത്ത് ആക്രമിക്കപ്പെട്ട വിഷയത്തിലടക്കം ചില നിലപാടെടുത്തതിന്റെ പേരില്‍ മലയാള സിനിമയില്‍ തനിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് നടി രമ്യ നമ്പീശന്. മാറ്റങ്ങള്‍ സംഭവിക്കുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്നും രമ്യ നമ്പീശന് പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.
Read Also: നന്മയോടെ, കരുതലോടെ ചെയ്ത കാര്യങ്ങൾ തിരിച്ചടിയായി; മഞ്ജു ഇപ്പോഴും നല്ല സുഹൃത്തെന്ന് ശ്രീകുമാർ
“ചില നിലപാടുകള്‍ എടുക്കുമ്പോള്‍ പലതും നഷ്ടപ്പെടുത്തേണ്ടതായി വരും. മാറ്റങ്ങള്‍ ഉണ്ടാകുകയാണെങ്കില്‍ അത് സംഭവിക്കട്ടെ എന്ന് കരുതിയാണ് ഇത്തരം നിലപാടുകള്‍ എടുക്കുന്നത്. അതിനുശേഷം, സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞിട്ടുണ്ട്. സുഹൃത്തുക്കളുടെ സിനിമകളില്‍ മാത്രമാണ് പിന്നീട് അവസരം ലഭിച്ചത്. സുഹൃത്തുക്കള്‍ വലിയ പിന്തുണ നല്‍കിയിരുന്നു. വ്യക്തിപരമായ വിദ്വേഷം ആരോടുമില്ല. പറയാനുള്ള കാര്യങ്ങള്‍ പറയുകയാണ് ചെയ്തത്. അത് ഇനിയും തുടരും” രമ്യ നമ്പീശന് പറഞ്ഞു.
Read Also: ഏറ്റവും ഇഷ്ടം പുരുഷന്മാര് ഉപയോഗിക്കുന്ന പെര്‍ഫ്യൂം: ജാന്‍വി കപൂര്‍
താരസംഘടനയില്‍ ചില മാറ്റങ്ങള്‍ വന്നുതുടങ്ങിയതായി തനിക്ക് തോന്നുന്നു എന്നും രമ്യ പറയുന്നു. സംഘടനയില്‍ കുറച്ചുകൂടെ ജാഗ്രതയില്‍ കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. താനിപ്പോള്‍ സംഘടനയില്‍ അംഗമല്ല. എന്നാല്‍, പുറത്തുനിന്ന് നോക്കുമ്പോള്‍ ചില മാറ്റങ്ങള്‍ സംഭവിച്ചതായി തോന്നുന്നുണ്ട്. തങ്ങള്‍ സുരക്ഷിതരാണ് എന്ന് പുതിയ അഭിനേതാക്കള്‍ പറയുന്നതായി കേള്‍ക്കുന്നു എന്നും രമ്യ നമ്പീശന് പറഞ്ഞു.